കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചെയ്യും;170 എംഎല്‍എമാരുടെ പിന്തുണയെന്നും നേതാവ്

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മുഖ്യമന്ത്രി പദം വിട്ട് നല്‍കാതെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ഇനി ഒരു ചര്‍ച്ചയും ഇല്ലെന്ന നിലപാടിലാണ് ശിവസേന. ബിജെപിയെ പുറത്ത് നിര്‍ത്തി അധികാരത്തില്‍ ഏറാനുള്ള സാധ്യതകളും ശിവസേന തേടുന്നുണ്ട്. എന്‍സിപിയുമായി ശിവസേന ചര്‍ച്ച തുടരുകയാണ്.

അതേസമയം വൈകിയാലും ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാകുമെന്നാണ് വിശ്വാസമെന്നാണ് ബിജെപിയുടെ പ്രതികരണം. എന്നാല്‍ 170 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നും ഉടന്‍ തങ്ങളുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 പിന്തുണയ്ക്കുമോ?

പിന്തുണയ്ക്കുമോ?

എന്നാല്‍ പ്രതിപക്ഷ സഖ്യം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശിവസേനയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെയാകും എന്താകും ഇരുപാര്‍ട്ടികളുടേയും ഇക്കാര്യത്തിലെ നിലപാട് എന്നത് വ്യക്തമാകൂ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാട് എന്‍സിപിയിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം നേതാക്കള്‍ക്ക് ഉണ്ട്.

 ബിജെപിക്ക് മറുപടി

ബിജെപിക്ക് മറുപടി

ശിവസേന അനുകൂല നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ എന്‍സിപി-ശിവസേന സര്‍ക്കാരിനായിരിക്കും പ്രഥമ നീക്കം. സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണച്ചേക്കും. അതിനിടെ ശിവസേന മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് മറുപടിയുമായി സേന എംപി സഞ്ജയ് റൗത്ത് രംഗത്തെത്തി.

 വാങ്ഡേ സ്റ്റേഡിയം

വാങ്ഡേ സ്റ്റേഡിയം

170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ട്. ഇത് 175 വരെയ ഉയരാന്‍ സാധ്യതയുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ബിജെപി വാങ്ഡേ സ്റ്റേഡിയം ബുക്ക് ചെയ്തെന്നാണ് വിവരം. മറ്റ് സജ്ജീകരണങ്ങളും നടത്തുന്നുണ്ടത്രേ. എന്നാല്‍ അതിന് മുന്‍പ് എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ആവശ്യം ഉന്നയിക്കാത്തത്, റൗത്ത് ചോദിച്ചു.

 ശിവസേന മുഖ്യമന്ത്രി

ശിവസേന മുഖ്യമന്ത്രി

ശിവ്തിര്‍ത്തില്‍ ശിവസേനയുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വീഡിയോ ഗെയിം അല്ല. ആരാണ് വഞ്ചകരെന്ന് ജനം തിരിച്ചറിയും, അവര്‍ക്ക് മറുപടി നല്‍കും, സഞ്ജയ് റൗത്ത് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകള്‍ ഇല്ലാത്ത നേതാവാണ് ശരദ് പവാര്‍. അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും റൗത്ത് പ്രതികരിച്ചു.

 കുതിരക്കച്ചവടം

കുതിരക്കച്ചവടം

ഗുണ്ടകള്‍ ഞങ്ങളെ ഭയപ്പെടുത്തുകയാണ്, ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇനി ബിജെപിയുമായി ഒരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ തന്നെ അത് മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച് മാത്രമാണെന്നും റൗത്ത് പ്രതികരിച്ചു. കര്‍ണാടകത്തിലെ ബിഎസ് യെഡ്യൂരപ്പയുടെ കുതിരക്കച്ചവട ഫോര്‍മുല മഹാരാഷ്ട്രയില്‍ വിലപ്പോവില്ലെന്നും ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി.

5 സാധ്യതകള്‍

5 സാധ്യതകള്‍

അതിനിടെ മഹാരാഷ്ട്രയില്‍ ഇനി മുന്നിലുള്ളത് അഞ്ച് സാധ്യതകളാണെന്ന് പാര്‍ട്ടി മുഖപത്രമായ സംനയില്‍ തന്‍റെ ലേഖനത്തില്‍ റൗത്ത് പറഞ്ഞു. ഇങ്ങനെയാണ് ആ സാധ്യതകള്‍. 1.ശിവസേനയെ പുറത്ത് നിര്‍ത്തി ബിജെപി അധികാരത്തിലേറും. പക്ഷം 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 40 പേരുടെ പിന്തുണ കൂടി വേണം. 40 പേരുടെ പിന്തുണ ഉറപ്പാക്കുക ബിജെപിക്ക് എളുപ്പമാകില്ല.

മന്ത്രിസ്ഥാനം ലഭിച്ചേക്കും

മന്ത്രിസ്ഥാനം ലഭിച്ചേക്കും

എന്‍സിപി ബിജെപിയെ പിന്തുണയ്ക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സുപ്രിയ സൂലേ കേന്ദ്രമന്ത്രിയാകും. അജിത് പവാര്‍ സംസ്ഥാന മന്ത്രിസഭയിലും ഉള്‍പ്പെടും. അതേസമയം 2014 ല്‍ ആവര്‍ത്തിച്ച മണ്ടത്തരം ശരദ് പവാര്‍ ഇപ്പോള്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. ബിജെപിയെ കടന്നാക്രമിച്ചാണ് എന്‍സിപി മഹാരാഷ്ട്രയില്‍ 54 സീറ്റുകളില്‍ ജയിച്ചത്.

മുഖ്യമന്ത്രി സ്ഥാനം നല്‍കണം

മുഖ്യമന്ത്രി സ്ഥാനം നല്‍കണം

അവസാന സാധ്യതയെന്ന നിലയില്‍ ശിവസേനയും ബിജെപിയും ചേര്‍ന്ന് സഖ്യം രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ ശിവസേന മുഖ്യമന്ത്രിയെന്ന ആവശ്യം ബിജെപി പരിഗണിക്കേണ്ടതുണ്ട്. സേനയുടെ ആവശ്യങ്ങളും പരിഗണിക്കണം. ഇതാണ് ഏറ്റവും നല്ല മാര്‍ഗമെങ്കിലും ബിജെപിയുടെ ഈഗോ ഇതിന് അനുവദിച്ചേക്കില്ല.

കേന്ദ്ര ഏജന്‍സികള്‍

കേന്ദ്ര ഏജന്‍സികള്‍

ഒരുപക്ഷേ കേന്ദ്ര ഏജന്‍സികളായ ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഉപയോഗിച്ചേക്കാം. അല്ലേങ്കില്‍ എംഎല്‍എമാരെ അടര്‍ത്തിയെടുത്തേക്കാം. എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തികയില്ല. മാത്രമല്ല മറുകണ്ടം ചാടിയവര്‍ക്കുള്ള മറുപടി മഹാരാഷ്ട്രയില്‍ ജനം നല്‍കി കഴിഞ്ഞതാണ്.

 112 എംഎല്‍എമാര്‍?

112 എംഎല്‍എമാര്‍?

നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. ആറ് സ്വതന്ത്രര്‍ എംഎല്‍എമാരുടേയും ബര്‍ശി എംഎല്‍എ രാജേന്ദ്ര റൗത്തിന്‍റേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. 288 അംഗ നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാന്ത്രിക സംഖ്യം.

 സ്വന്തം മുഖ്യമന്ത്രി

സ്വന്തം മുഖ്യമന്ത്രി

ശിവസേനയ്ക്ക് 56 എംഎല്‍എമാരുണ്ട്. ശരദ് പവാറിന്‍റെ എന്‍സിപിക്ക് 54 ഉം കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണ് ഉള്ളത്. ചില സ്വതന്ത്രരുടെ പിന്തുണയും ശിവസേനയ്ക്കുണ്ട്. അങ്ങനെ വരുമ്പോള്‍ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും. സ്വന്തം മുഖ്യമന്ത്രിയെ അവതരിപ്പിക്കാനും കഴിയും.

English summary
Shiv Sena have the support of 170 MLA's says Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X