കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉവൈസിക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്‌ന

Google Oneindia Malayalam News

ദില്ലി: ഇത്തിഹാദുല്‍ മുസ്ലീമിന്‍ നേതാവും ഹൈദരാബാദില്‍ നിന്നുള്ള എംപിയുമായ അസദുദീന്‍ ഉവൈസിക്കെതിരെ ശിവസേനയും ബിജെപിയും രംഗത്ത്. കഴുത്തില്‍ കത്തി വച്ചാല്‍ പോലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവസേനയും ബിജെപിയും രംഗത്ത് വന്നിരിക്കുന്നത്.

ഉവൈസിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കമണമെന്നും രാജ്യത്തെ അപമാനിച്ച ഉവൈസിക്കെതിരെ കേസെടുക്കണമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു. ഉവൈസിക്കെതിരെ നടപടികള്‍ എടുക്കാത്തതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും സാമ്‌ന രൂക്ഷമായി വിമര്‍ശിക്കുന്നു.

Asaduddin Owaisi

ദില്ലിയില്‍ ഉവൈസിയുടെ വീടിനു സമീപം ഉവൈസി രാജ്യദ്രോഹിയാണെന്നും, ഭാരത മാതാവിനെ അപമാനിച്ച ഉവൈസിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപെട്ട് പോസ്റ്ററുകള്‍ പതിച്ചിരുന്നു. അതിനു പിന്നാലെയാണ് ശ്വസേനയുടെ പ്രതികരണം. ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കാത്ത ഉവൈസി രാജ്യ ദ്രോഹിയാണെന്നും ഉവൈസിയുടെ നാവറുക്കുന്നര്‍ക്ക് ഒരു കോടി രൂപ നല്‍കാമെന്നും ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവായ ശ്യാം പ്രകാശ് ദ്വിവേദി പറഞ്ഞു.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പുതുതലമുറയെ രാജ്യത്തെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. അതിനു ശേഷമായിരുന്നു കവുത്തില്‍ കത്തി വെച്ചാല്‍ പോലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന പ്രസ്താവന വന്നത്.

English summary
Shiv Sena on Thursday lashed out at All India Majlis-e-Ittehadul Muslimeen (AIMIM) president Asaduddin Owais, in its mouth-piece Saamna, after he refused to chant ‘Bharat Mata Ki Jai’. Hitting out at Asaduddin Owaisi, who sparked a fresh debate in the nation’s political circles refusing to chant ‘Bharat Mata Ki Jai’, Shiv Sena demands to scarp citizen ship of those who don’t chant the slogan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X