കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മഹാരാഷ്ട്രയിലും പെട്ടു; ശിവസേന സ്വന്തം വഴിക്ക്, ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, മെരുക്കാന്‍ ശ്രമം

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളും നഷ്ടമായ ബിജെപി സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ശ്രമം നടത്തുന്നതിനിടെ മഹാരാഷ്ട്രയില്‍ തിരിച്ചടി. ബിജെപിയെ അകറ്റി നിര്‍ത്തിയാണ് ശിവസേനയുടെ ഓരോ പ്രവര്‍ത്തനവും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത കൂടുതല്‍ പ്രകടമാക്കി ശിവസേന രംഗത്തുവന്നിരിക്കുന്നത്. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ സ്വപ്‌ന പദ്ധതി ഉദ്ഘാടനടത്തിന് ബിജെപി അംഗങ്ങളെ ശിവസേന പങ്കെടുപ്പിച്ചില്ല. ബിജെപി നേതാക്കളെ ആരെയും ക്ഷണിച്ചതുമില്ല. ഇരുപാര്‍ട്ടികളും കൂടുതല്‍ അകലുന്ന കാഴ്ചയാണിപ്പോള്‍.....

 ദേശീയ തലത്തില്‍ പ്രതിസന്ധി

ദേശീയ തലത്തില്‍ പ്രതിസന്ധി

ബിജെപി 15 വര്‍ഷമായി കൈവശം വച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നഷ്ടമായിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ഇതോടെ ദേശീയ തലത്തില്‍ ബിജെപി പ്രതിസന്ധി നേരിടുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍.

ബിജെപിയെ അകറ്റി നിര്‍ത്തി

ബിജെപിയെ അകറ്റി നിര്‍ത്തി

ബിജെപിയെ അകറ്റി നിര്‍ത്തിയാണ് മഹാരാഷ്ട്രയില്‍ ശിവസേന മുന്നോട്ട് പോകുന്നത്. ബിഎംസിയുടെ സ്വപ്‌ന പദ്ധതിയായ കോസ്റ്റല്‍ റോഡ് പ്രൊജക്ടിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. ബിജെപി നേതാക്കളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ബിജെപി മന്ത്രിമാരെയും എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്.

 മുഖ്യമന്ത്രിയെ പോലും

മുഖ്യമന്ത്രിയെ പോലും

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കീഴിലുള്ള നഗര വികസന വകുപ്പിലാണ് ബിഎംസി വരിക. ബിഎംസിയിലെ ഓരോ വികസന പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രിയുടെ സഹകരണം ആവശ്യമാണ്. എന്നാല്‍ പുതിയ പദ്ധതി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ശിവസേന ക്ഷണിച്ചില്ല. സൗത്ത് മുംബൈയിലെ അമര്‍സണ്‍സ് ഗാര്‍ഡനിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

മുംബൈയെ പരിഗണിക്കുന്നില്ല

മുംബൈയെ പരിഗണിക്കുന്നില്ല

മുംബൈ കേന്ദ്രസര്‍ക്കാരിന് ഏറെ വരുമാനം നല്‍കുന്ന നഗരമാണ്. എന്നാല്‍ കേന്ദ്രം മതിയായ രീതിയില്‍ മുംബൈയെ പരിഗണിക്കുന്നില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഓര്‍മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ ബിഎംസി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഫഡ്‌നാവിസിന് ചുമതല

ഫഡ്‌നാവിസിന് ചുമതല

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ശിവസേനയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി ഫഡ്‌നാവിസിനെ തന്നെയാണ് ബിജെപിക്ക് ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 48 ലോക്‌സഭാ സീറ്റുകളുണ്ട്. ഇതില്‍ പകുതി സീറ്റ് വേണമെന്നാണ് ശിവസേന നേരത്തെ ഉന്നയിച്ചിരുന്ന ആവശ്യം.

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടുംദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

English summary
Shiv Sena inaugurates Coastal Road project, doesn't invite anyone from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X