കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍, അപകടകാരണം...
ഘാട്കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുഞ്ഞുള്‍പ്പെടെ 17 പേരാണ് മരിച്ചത്.
മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 17 പേര് മരിച്ച സംഭവത്തില്‍ ശിവസേന നേതാവ് അറസ്റ്റില്‍. നഗരത്തിലെ ഘാട്കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുഞ്ഞുള്‍പ്പെടെ 17 പേരാണ് മരിച്ചത്. ശിവസേന നേതാവ് സുനില്‍ ശിതാപാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കെട്ടിത്തിലെ ആദ്യത്തെ നിലയിലുള്ള സുനിലിന്റെ ഉടമസ്തതയിലുള്ള നഴ്സിംഗ് ഹോം പുതുക്കിപ്പണിയുന്നതിനിടെയാണ് കെട്ടിടം
തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സുനിലിനെതിരെ അശ്രദ്ധയ്ക്കും മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്കുമാണ് കേസെടുത്തിട്ടുള്ളത്. സുനില്‍ ഭാര്യ സ്വാതി സുനില്‍ എന്നിവരാണ് നഴ്സിംഗ് ഹോം നടത്തിവന്നിരുന്നത്.

ബിര്‍ഹാന്‍ മുംബൈ കോര്‍പ്പറേഷനിലെ ദാമോദര്‍ പാര്‍ക്ക് മേഖലയില്‍ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 12 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സുനിലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോം രണ്ട് മാസമായി അടച്ചിട്ടിരുന്നു. നഴ്സിംഗ് ഹോം ഗസ്റ്റ് ഹൗസാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ശിവസേന ടിക്കറ്റില്‍ ബിഎംസി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്വാതി സുനില്‍ പരാജയപ്പെടുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
കെട്ടിടം തകര്‍ന്നതോടെ പ്രദേശവാസികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയെങ്കിലും മഴ പല ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റിരുന്നു. 28 പേരായിരുന്നു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടം തകര്‍ന്നുവീണിരുന്നു ഇതിനിടെയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തത്തിന് മുംബൈ സാക്ഷിയാവുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications