കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍, അപകടകാരണം...

ഘാട്കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുഞ്ഞുള്‍പ്പെടെ 17 പേരാണ് മരിച്ചത്.

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ച സംഭവത്തില്‍ ശിവസേന നേതാവ് അറസ്റ്റില്‍. നഗരത്തിലെ ഘാട്കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുഞ്ഞുള്‍പ്പെടെ 17 പേരാണ് മരിച്ചത്. ശിവസേന നേതാവ് സുനില്‍ ശിതാപാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കെട്ടിത്തിലെ ആദ്യത്തെ നിലയിലുള്ള സുനിലിന്‍റെ ഉടമസ്തതയിലുള്ള നഴ്സിംഗ് ഹോം പുതുക്കിപ്പണിയുന്നതിനിടെയാണ് കെട്ടിടം

തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സുനിലിനെതിരെ അശ്രദ്ധയ്ക്കും മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്കുമാണ് കേസെടുത്തിട്ടുള്ളത്. സുനില്‍ ഭാര്യ സ്വാതി സുനില്‍ എന്നിവരാണ് നഴ്സിംഗ് ഹോം നടത്തിവന്നിരുന്നത്.

 മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ച സംഭവത്തില്‍ ശിവസേന നേതാവ് അറസ്റ്റില്‍. നഗരത്തിലെ ഘാട്കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു കുഞ്ഞുള്‍പ്പെടെ 17 പേരാണ് മരിച്ചത്. ശിവസേന നേതാവ് സുനില്‍ ശിതാപാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. കെട്ടിത്തിലെ ആദ്യത്തെ നിലയിലുള്ള സുനിലിന്‍റെ ഉടമസ്തതയിലുള്ള നഴ്സിംഗ് ഹോം പുതുക്കിപ്പണിയുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സുനിലിനെതിരെ അശ്രദ്ധയ്ക്കും മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്കുമാണ് കേസെടുത്തിട്ടുള്ളത്. സുനില്‍ ഭാര്യ സ്വാതി സുനില്‍ എന്നിവരാണ് നഴ്സിംഗ് ഹോം നടത്തിവന്നിരുന്നത്. ബിര്‍ഹാന്‍ മുംബൈ കോര്‍പ്പറേഷനിലെ ദാമോദര്‍ പാര്‍ക്ക് മേഖലയില്‍ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 12 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സുനിലിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോം രണ്ട് മാസമായി അടച്ചിട്ടിരുന്നു. നഴ്സിംഗ് ഹോം ഗസ്റ്റ് ഹൗസാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ശിവസേന ടിക്കറ്റില്‍ ബിഎംസി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്വാതി സുനില്‍ പരാജയപ്പെടുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കെട്ടിടം തകര്‍ന്നതോടെ പ്രദേശവാസികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയെങ്കിലും മഴ പല ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റിരുന്നു. 28 പേരായിരുന്നു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടം തകര്‍ന്നുവീണിരുന്നു ഇതിനിടെയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തത്തിന് മുംബൈ സാക്ഷിയാവുന്നത്.

ബിര്‍ഹാന്‍ മുംബൈ കോര്‍പ്പറേഷനിലെ ദാമോദര്‍ പാര്‍ക്ക് മേഖലയില്‍ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 12 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. സുനിലിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോം രണ്ട് മാസമായി അടച്ചിട്ടിരുന്നു. നഴ്സിംഗ് ഹോം ഗസ്റ്റ് ഹൗസാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ശിവസേന ടിക്കറ്റില്‍ ബിഎംസി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്വാതി സുനില്‍ പരാജയപ്പെടുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

കെട്ടിടം തകര്‍ന്നതോടെ പ്രദേശവാസികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയെങ്കിലും മഴ പല ഘട്ടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റിരുന്നു. 28 പേരായിരുന്നു കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. മുംബൈയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടം തകര്‍ന്നുവീണിരുന്നു ഇതിനിടെയാണ് 17 പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തത്തിന് മുംബൈ സാക്ഷിയാവുന്നത്.

English summary
A Shiv Sena worker has been arrested for the building collapse in Mumbai's suburb Ghatkopar in which 17 people including an infant were killed on Tuesday. A four-storey building came crashing down during renovation of Sunil Shitap's nursing home which was on the ground floor. A case was registered against Mr Shitap for negligence and culpable homicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X