പെണ്‍വാണിഭം, ശിവസേന വനിത നേതാവ് അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ശിവസേനയുടെ വനിത നേതാവ് അറസ്റ്റിലായി. കല്യാണ്‍ സ്വദേശിയായ പ്രാദേശിക നേതാവ് ശോഭ ഗാല്‍മധുവാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു നേതാവിന്റെ പ്രവര്‍ത്തനം.
500, 200 രൂപ മാത്രം പെണ്‍കുട്ടികള്‍ക്ക് നല്‍കുകയും ആവശ്യക്കാരനില്‍ നിന്നും വന്‍ തുക കൈപ്പറ്റുകയുമായിരുന്നു ഇവരുടെ പതിവ്. താനെ പൊലീസിലെ മനുഷ്യക്കടത്തു വിരുദ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് ഉല്ലാസ് നഗറിലെ ലോഡ്ജില്‍ നിന്നും ശോഭ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

രണ്ട് പെണ്‍കുട്ടികളും ലോഡ്ജ് മാനേജറും, ഡ്രൈവറും അറസ്‌ററിലായിട്ടുണ്ട്. ലോഡ്ജ് മുറിയില്‍ നിന്ന് നാലായിരം രൂപയും ശോഭയുടെ വീട്ടില്‍ നിന്ന് 59000 രൂപയും കണ്ടെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തുകയായിരുന്നു. ഇടപാടുകാര്‍ എത്തിയതിനെത്തുടര്‍ന്ന് ലോഡ്ജ് വളഞ്ഞാണ് ശോഭയേയും കൂടെയുണ്ടായിരുന്നവരേയും പിടികൂടിയത്.












Click it and Unblock the Notifications