കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും യോഗിക്കും കീഴില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ശിവസേന; നേതാക്കള്‍ അയോധ്യയില്‍

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കീഴില്‍ നിര്‍മാണം നടക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന നേതാക്കള്‍ ഇന്ന് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രം സന്ദര്‍ശിക്കുകയാണ്. രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ലെന്നും റാവത്ത് വിശദീകരിച്ചു.

Uddhav

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പുതിയ 18 എംപിമാരും അയോധ്യയിലെത്തി. ഇവര്‍ വിവാദ സ്ഥലത്തെ താല്‍ക്കാലിക ക്ഷേത്രം സന്ദര്‍ശിക്കും. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണിതെന്നും പാര്‍ട്ടി നേതാവ് അനില്‍ സിങ് പറഞ്ഞു.

തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് അയോധ്യ സന്ദര്‍ശിക്കുന്നത്. രാമക്ഷേത്ര വിഷയം കൂടുതല്‍ സജീവമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഉദ്ധവ് താക്കറെ വിവാദ ഭൂമി സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സന്ദര്‍ശിക്കുന്നത്.

അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പതിച്ചത് മൂന്ന് ഷെല്ലുകള്‍... ആശങ്കയോടെ പശ്ചിമേഷ്യഅമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പതിച്ചത് മൂന്ന് ഷെല്ലുകള്‍... ആശങ്കയോടെ പശ്ചിമേഷ്യ

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ നടക്കാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനത്തിലാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ ലക്ഷ്യമാണ് ശിവസേനയ്ക്കുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ രാഷ്ട്രീയം ഇക്കാര്യത്തിലില്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണിതെന്നുമാണ് പാര്‍ട്ടി നേതാവ് അനില്‍ സിങ് പറയുന്നത്.

മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം 16ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മിച്ച ബാബറി മസ്ജിദ് 1992ലാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനിയലാണ്. വിവാദ ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വിഷയത്തില്‍ പരിഹാരം കാണാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി.

English summary
Shiv Sena Leader says that Ram temple will be built under leadership of Modi, Yogi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X