Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാജി അലി ദര്‍ഗ; ചെരുപ്പുകൊണ്ട് അടിക്കുമെന്ന് ശിവസേന; ഭയക്കില്ലെന്ന് തൃപ്തി

മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഹാജി അറാഫത്ത് നടത്തിയ ഭീഷണി ഭയക്കുന്നില്ലെന്ന് ലിംഗനീതിക്കുവേണ്ടി സമരം ചെയ്യുന്ന ഭൂമാതാ ബ്രിഗേഡ് സംഘടന നേതാവ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗയിലെ മസര്‍ ഇ ഷരീഫില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ചെരുപ്പൂരി അടിക്കുമെന്നായിരുന്നു ശിവസേന നേതാവിന്റെ ഭീഷണി.

തൃപ്തി ദേശായി പറയുന്നത് ഹാജി അലിയിലെ മസര്‍ സ്പര്‍ശിക്കുമെന്നാണ്. എന്നാല്‍ ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. അങ്ങിനെ സംഭവിച്ചാല്‍ ചെരുപ്പടിയായിരിക്കും പ്രസാദമായി ലഭിക്കുകയെന്ന് ഹാജി അരാഫത്ത് പറഞ്ഞു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് തൃപ്തി ദേശായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

trupti-desai

ഏപ്രില്‍ 28ന് സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഹാജി അലിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. സ്ത്രീപുരഷ പക്ഷപാതിത്വം ഒരു ദേവാലയത്തിലും പാടില്ലെന്നും എല്ലായിടത്തും പുരുഷന്മാരുടെ അവകാശം സ്ത്രീകള്‍ക്കും വേണമെന്നാണ് സംഘടനയുടെ ആവശ്യം.

സംഘടനയുടെ പോരാട്ടത്തിന്റെ ഭാഗമായാണ് അഹമ്മദ് നഗറിലെ ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബക ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്. കടുത്ത യാഥാസ്തികരുടെ എതിര്‍പ്പ് അവഗണിച്ചും സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+