ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കും ചിഹ്നമായി; ഇനി പോര് തെരഞ്ഞെടുപ്പിലേക്ക്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് രണ്ട് വാളുകളും ഒരു പരിചയും തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്.
നേരത്തെ ഉദ്ധവ് താക്കറെ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ചിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമായ ബാലാസാഹെബാഞ്ചി ശിവസേന മൂന്ന് തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ആണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ശംഖ്, കവചം, വാളുകള്‍, പീപ്പല് മരം എന്നിവയായിരുന്നു ഷിന്‍ഡെ ക്യാമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ച ഓപ്ഷനുകള്‍.

അധികാര തര്‍ക്കം തുടരുന്ന ശിവസേനയുടെ 'അമ്പും വില്ലും' ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ചിരുന്നു. അതിനാല്‍ ശിവസേനയുടെ ഇരുവിഭാഗങ്ങളോടും മൂന്ന് ചിഹ്നങ്ങളും പേരുകളും സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം താക്കറെ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും അനുവദിച്ചിരുന്നു.

താക്കറെ വിഭാഗത്തിന്റെ പാര്‍ട്ടി നാമമായി 'ശിവസേന - ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്നും പാര്‍ട്ടിയുടെ ഏകനാഥ് ഷിന്‍ഡെ ഗ്രൂപ്പിന് 'ബാലാസാഹെബാഞ്ചി ശിവസേന' (ബാലാസാഹെബിന്റെ ശിവസേന) എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാല്‍ ഷിന്‍ഡെ വിഭാദം നല്കിയ ചിഹ്നങ്ങളുടെ ഓപ്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ തള്ളിയിരുന്നു.

ഇന്ന് വീണ്ടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താക്കറെ വിഭാഗത്തിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുകയായിരുന്നു. മതപരമായ അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ ഷിന്‍ഡെ വിഭാഗം ആദ്യം സമര്‍പ്പിച്ച 'ത്രിശൂല്‍', 'ഉദയ സൂര്യന്', 'ഗദ' എന്നീ ചിഹ്നങ്ങള്‍ അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിസമ്മതിക്കുകയായിരുന്നു.

മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്‍ഡെ ബി ജെ പിയോടൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ അധികാര തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പാര്‍ട്ടിയുടെ എം പിമാരും എം എല്‍ എമാരും ഇരുവിഭാഗത്തിനും ഒപ്പം ചേരുകയും ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും നിലവിലെ തര്‍ക്കത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച പേരും ചിഹ്നവുമാണ് ഇരുകക്ഷികളും ഉപയോഗിക്കുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications