Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടപ്പെട്ട ബര്‍ത്ത് നല്‍കിയില്ല; ശിവസേന എംഎല്‍എ ട്രെയിന്‍ 1 മണിക്കൂര്‍ പിടിച്ചിട്ടു

മുംബൈ: തനിക്കിഷ്ടപ്പെട്ട ബര്‍ത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശിവസേന എംഎല്‍എയും സംഘവും ട്രെയിന്‍ ഒരു മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞിട്ടു. ശിവസേന എംഎല്‍എ ഹേമന്ദ് പാട്ടീല്‍ ആണ് ട്രെയിനില്‍ ഗുണ്ടായിസം കാട്ടിയത്. സൈഡ് ബര്‍ത്ത് വേണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. ട്രെയിന്‍ പുറപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ ചെയിന്‍വലിച്ച് എംഎല്‍എ യാത്ര തടസപ്പെടുത്തി.

രാത്രി 9.10ന് പുറപ്പെടേണ്ട ട്രെയിന്‍ 10 മണിക്കാണ് പുറപ്പെട്ടതെന്ന് റെയില്‍വെ ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രസ്തുത ട്രെയിനിലെയും മറ്റു ട്രെയിനുകളിലെയും ഏതാണ്ട് 2,000 ആളുകളുടെ യാത്ര എംഎല്‍എയും സംഘവും തടസ്സപ്പെടുത്തി. നിയമ നടപടിയെ താന്‍ ഭയക്കുന്നില്ലെന്നും തനിക്കിഷ്ടപ്പെട്ട ബര്‍ത്ത് തന്നെ ലഭിക്കണമെന്നും എംഎല്‍എ ശഠിച്ചെങ്കിലും റെയില്‍വെ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്.

train

സംഭവിച്ചത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് എംഎല്‍എയുടെ അതിക്രമമെന്ന് റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിനോടും മഹാരാഷ്ട്രാ നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷി സഖ്യത്തിലെ അംഗമാണ് എംഎല്‍എ.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. 2,000 യാത്രക്കാരെ ബാധിച്ച അതീവ ഗൗരവകരമായ വിഷയമാണിത്. പൊതുജനത്തോട് ഏറെ ഉത്തരവാദിത്വമുള്ള എംഎല്‍എയാണിത് ചെയ്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എംഎല്‍എക്കെതിരെ നിയമസഭാ സ്പീക്കര്‍ നടപടിയെടുക്കമെന്നാണ് കരുതന്നതെന്നും റെയില്‍വേ ഓഫീസര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+