കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന എംഎല്‍എമാരെ ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക് മാറ്റി, മൂന്ന് എന്‍സിപി എംഎല്‍എമാരും തിരിച്ചെത്തി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ശിവസേന എംഎല്‍എമാരെ ലളിത് ഹോട്ടലിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മാറ്റിയത് ഹോട്ടല്‍ ലെമണ്‍ ട്രീയിലേക്ക്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്. കഴിഞ്ഞ ദിവസവും എംഎല്‍എമാരെ ശിവസേന മാറ്റിയിരുന്നു. എന്‍സിപി എംഎല്‍എമാരെ നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ വരെ വന്നിരുന്നു. ഇവരെ എംഎല്‍എമാര്‍ കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.

1

അതേസമയം ത്രികക്ഷി സഖ്യത്തില്‍ എംഎല്‍എമാരെ കൂറുമാറ്റി എത്തിക്കാന്‍ എല്ലാ കരുത്തും ഉപയോഗിക്കുന്നുണ്ട് ബിജെപി. ഇതിനിടെ എന്‍സിപിയുടെ മൂന്ന് മിസിംഗ് എംഎല്‍എമാരും തിരിച്ചെത്തി. ദൗലത് ദറോഡ, നിതിന്‍ പവാര്‍, നര്‍ഹാരി സിര്‍വാള്‍ എന്നിവരാണ് തിരിച്ചെത്തിയത്. തങ്ങള്‍ക്ക് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെയാണ് അംഗീകരിക്കുന്നതെന്നും, തങ്ങളെ ദില്ലിയിലേക്ക് കൊണ്ടുപോയതാണെന്നും ഇവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോഴും ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് ഉള്ളത്. എന്‍സിപി എംഎല്‍എമാര്‍ ഹോട്ടല്‍ റിനൈസന്‍സില്‍ നിന്ന് ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപി കേന്ദ്ര മന്ത്രിമാരെ തന്നെ ഭൂരിപക്ഷം തികയ്ക്കുന്നതിനായി കളത്തില്‍ ഇറക്കിയിട്ടുണ്ട്. ഇതിനെതിരെ പിടിച്ചുനില്‍ക്കാനാണ് ഈ നീക്കം. ശിവസേന തൊഴിലാളി സംഘടനകളുടെ സഹായവും കഴിഞ്ഞ ദിവസം തേടിയിരുന്നു.

162 എംഎല്‍എമാരുടെ പിന്തുണ ത്രികക്ഷി സഖ്യത്തിനുണ്ട്. അവരുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കെമാറിയിട്ടുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. നവംബര്‍ 23ന് രൂപീകരിച്ച ന്യൂനപക്ഷ സര്‍ക്കാര്‍ രാജിവെക്കണം. അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം 154 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

 മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം

English summary
shiv sena mlas brought to hotel lemon tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X