കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബർ 22ന് ശിവസേന യോഗം: സർക്കാർ രൂപീകരണത്തിന് നിർണായക നീക്കം, എംഎൽഎമാരും നേതാക്കളും യോഗത്തിന്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയെയും കോൺഗ്രസിനേയും സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ശിവസേന എംഎൽഎമാരുടെ യോഗം ചേരുന്നു. ശിവസേന നവംബർ 22ന് എംഎൽഎമാരുടെയും നേതാക്കളുടേയും യോഗം വിളിച്ചിട്ടുണ്ടെന്നാണ് ശിവസേന നേതാവ് വ്യക്തമാക്കിയത്. പാർട്ടി തലവൻ ഉദ്ധവ് താക്കറെയാണ് പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുന്നത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ബിജെപിയിതര പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിനെതിനെക്കുറിച്ചുമാണ് ചർച്ചയായാവുക എന്നുമാണ് ശിവസേന നേതാവിന്റെ പ്രതികരണം. ശിവസേന യോഗത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രതിസന്ധികൾക്ക് അന്തിമ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 മഹാരാഷ്ട്രയില്‍ യൂടേണ്‍ അടിച്ച് ശിവസേന... ബിജെപി വിളിച്ചാല്‍ തിരിച്ചുവരാം, ഫോര്‍മുല മാറില്ല!! മഹാരാഷ്ട്രയില്‍ യൂടേണ്‍ അടിച്ച് ശിവസേന... ബിജെപി വിളിച്ചാല്‍ തിരിച്ചുവരാം, ഫോര്‍മുല മാറില്ല!!

യോഗം മുംബൈയിൽ

യോഗം മുംബൈയിൽ


നവംബർ 22ന് മുംബൈയിൽ ചേരുന്ന ശിവസേന എംഎൽഎമാരുടെയും നേതാക്കളുടെയും യോഗത്തെ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ അഭിസംബോധന ചെയ്യും. പാർട്ടിയുടെ ഭാവി ചർച്ച ചെയ്യുന്നതിനൊപ്പം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും യോഗത്തിൽ സംവദിക്കും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്നിൽ 56 സീറ്റുകളാണ് ശിവസേന നേടിയത്. എന്നാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തതോടെ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സമവാക്യങ്ങൾ ബിജെപിക്കും ശിവസേനയ്ക്കുമിടയിൽ ലംഘിക്കുകയായിരുന്നു.

രാഷ്ട്രപതി ഭരണത്തിലേക്ക്

രാഷ്ട്രപതി ഭരണത്തിലേക്ക്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് ശിവസേനയും ബിജെപിയും ഇടഞ്ഞതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വരുന്നത്. ഒക്ടോബർ 24ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ശിവസേന മുന്നോട്ടുവെച്ച 50:50 ഫോർമുലയാണ് സഖ്യത്തിൽ പിളർപ്പുണ്ടാക്കിയത്. സംസ്ഥാനത്ത് 105 സീറ്റുകളിൽ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ തിരിച്ചടിയായത് ശിവസേനയുമായുള്ള തർക്കങ്ങളാണ്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം വെച്ചുമാറാമെന്ന നിർദേശമാണ് ബിജെപി മുന്നോട്ടുവെച്ചത്. എന്നാൽ ആദ്യം മുതൽ തന്നെ ബിജെപി ഇതിനോട് എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അന്തിമ ധാരണയായില്ലെന്ന്

അന്തിമ ധാരണയായില്ലെന്ന്


ശിവസേന- ബിജെപി സഖ്യം പാളിയതോടാണ് കോൺഗ്രസും ശിവസേനയും എൻസിപിയും ഉൾപ്പെടെയുള്ള പാർട്ടികൾ ബദൽ സർക്കാർ രൂപീകരണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തുന്നത്. നിരവധി തവണ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലും സർക്കാർ രൂപീകരണത്തിൽ ധാരണയിലെത്താൻ ഈ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെയായിരിക്കണെമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ശിവസേന. എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി സഖ്യകക്ഷികളുമായി ചർച്ചചെയ്യണമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ശരദ് പവാർ പ്രതികരിച്ചത്.

ഇടഞ്ഞത് തിരിച്ചടിയോ?

ഇടഞ്ഞത് തിരിച്ചടിയോ?


മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടന്നുവരികയാണ്. മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളിൽ ബിജെപിയും ശിവസേനയും ഇടഞ്ഞതോടെയാണ് സംസ്ഥാനത്ത് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. ശരദ് പവാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബദൽ സർക്കാർ രൂപീകരണത്തെക്കുറിച്ച് സംസാരിക്കുമെന്നുമാണ് നവാബ് മാലിക്ക് പ്രതികരിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Shiv Sena MLAs & Leaders to Meet on Friday as Govt Formation Discussions with Congress-NCP Drag on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X