• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക് ഗെഹ്ലോട്ടിന്റെ ഓപ്പറേഷന്‍; കൈപിടിച്ച് ശിവസേന; തിരിച്ചടി

മുംബൈ: നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ ഉപമുഖ്യമമന്ത്രി കൂടിയായിരുന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് തട്ടകത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പല തവണ കോണ്‍ഗ്രസിലെ അഹമ്മദ് പട്ടേല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സച്ചിന്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരുന്നില്ല. അശോക്‌ഗെഹ്ലോട്ടിന്റെ രാജിയായിരുന്നു സച്ചിന്റെ ആവശ്യം.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലെത്തിയ ബിജെപി രാജസ്ഥാനിലെ നീക്കങ്ങളിലും ആഹ്ലാദിച്ചിരുന്നു. എന്നാല്‍ ഇത് ബിജെപിയുടെ രാഷ്ട്രീയ വക്രതക്കേറ്റ കടുത്ത പ്രതിരോധമാമെന്ന് ശിവസേന പ്രതികരിച്ചു.

രാജസ്ഥാന്‍ രാഷ്ട്രീയം

രാജസ്ഥാന്‍ രാഷ്ട്രീയം

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുണ്ടായ ഏറെ നാളത്തെ അസ്വാരസ്യങ്ങള്‍ക്ക് ശേഷം പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ സച്ചിന്‍ 19 എംഎല്‍എമാര്‍ക്കൊപ്പം ജയ്പൂരിലേക്ക് മാറുകയായിരുന്നു. രണ്ട് തവണ നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടും എത്താതിരുന്ന സച്ചിനെതിരെ അയോഗ്യത നടപടി സ്വീകരിക്കുകയായിരുന്നു.

 രാഹുലുമായി കൂടികാഴ്ച്ച

രാഹുലുമായി കൂടികാഴ്ച്ച

ഒടുവില്‍ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി തിങ്കളാഴ്ച്ച നടത്തിയ കൂടികാഴ്ച്ചയിലാണ് സച്ചിന്‍ മടങ്ങിവരവിന് തയ്യാറായത്. ഭിന്നിച്ചുനില്‍ക്കുന്ന സമയങ്ങളില്‍ സച്ചിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഗെഹ്ലോട്ട് സച്ചിന്റെ മടങ്ങി വരവില്‍ അത്ര തൃപ്തനല്ലായെന്നാണ് സൂചന.

 രാഷ്ട്രീയ വക്രത

രാഷ്ട്രീയ വക്രത

എന്തിരുന്നാലും സച്ചിന്‍ പൈലറ്റിന്റെ മടങ്ങി വരവ് ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന്റെ പരാജയമാണെന്നും ഇത് ബിജെപിയുടെ രാഷ്ട്രീയ വക്രതക്കേറ്റ കടുത്ത തിരിച്ചടിയാണന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയയില്‍ ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി പാഠം പഠിച്ചു

ബിജെപി പാഠം പഠിച്ചു

രാജസ്ഥാനിലെ ഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക്് ഗെഹ്ലോട്ട് നടത്തിയ ഓപ്പറേഷനാണിതെന്നും ഇതില്‍ നിന്നും ബിജെപി ഒരു പാഠം പഠിച്ചുവെന്നും ശിവസേന വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്ത് മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ഓപ്പറേഷന്‍ ലോട്ടസിനെക്കുറിച്ചും ശിവസേന എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു.

 വ്യാജഡോക്ടര്‍മാര്‍

വ്യാജഡോക്ടര്‍മാര്‍

മഹാരാഷ്ട്രയില്‍ അതിരാവിലെ നടത്തിയ ഓപ്പറേഷന്‍ പരാജയപ്പെട്ടു. ഇപ്പോഴും ബിജെപി ഒരു പാഠം പഠിക്കേണ്ടതായുണ്ട്. ചില വ്യാജ ഡോക്ടര്‍മാര്‍ നടത്തുന്ന മഹാരാഷ്ട്രയിലെ അടുത്ത ഓപ്പറേഷന്‍ സെപ്തംബര്‍ മാസത്തിലാണെന്നും ശിവസേന പരിഹസിച്ചു.

 ശരദ് പവാറിന്റെ നീക്കം

ശരദ് പവാറിന്റെ നീക്കം

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര വടുവലിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിലേറുകയായിരുന്നു. എന്നാല്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ നീക്കത്തില്‍ ശിവസേന പിന്തുണ പിന്‍വലിക്കുകയും ബിജെപി താഴെ വീഴുകയുമായിരുന്നു.

രാഷ്ട്രീയ മാനസിക രോഗം

രാഷ്ട്രീയ മാനസിക രോഗം

ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനത്തെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നതെന്ന് ശിവസേന ആരോപിച്ചു. രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുകയാണ്, തൊഴിലില്ലായ്മ രൂക്ഷം. സാമ്പത്തികസ്ഥിതി തകര്‍ന്നടിഞ്ഞു.

ശിവസേന

ശിവസേന

രാജ്യത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പകരം ബിജെപി മറ്റ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്നും ശിവസേന പറഞ്ഞു. ഇത് രാഷ്ട്രീയ മാനസിക രോഗത്തിന്റെ ലക്ഷണമല്ലേയെന്നും ശിവസേന ചോദിക്കുന്നു.

English summary
Shiv Sena mocks bjp for the failure of operation lotus in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X