• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി കത്തുമ്പോള്‍, മോദി- ട്രംപ് ചര്‍ച്ച, കശ്മീരിലെ ധൈര്യം ദില്ലിയില്‍ കാണിക്കാത്തതെന്തെന്ന്: സാമ്ന

ദില്ലി: തലസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദില്ലിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇതിനകം 20 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കടകള്‍ക്കും വീടുകള്‍ക്കും ആക്രമണത്തില്‍ കേടുപേടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദില്ലി അക്രമം വ്യാപിക്കുന്നത് തടയുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും ശിവസേന മുഖപത്രം വിമര്‍ശിക്കുന്നു.

ദില്ലി അക്രമം: സിഎപിഎഫിന്റെ യൂണിഫോമില്‍ മാറ്റം വരുത്തണമെന്ന് കരസേന, തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും?

 ദില്ലി കത്തുമ്പോള്‍ മോദി ചെയ്തത്

ദില്ലി കത്തുമ്പോള്‍ മോദി ചെയ്തത്

"ദില്ലി കത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. കാരണമെന്തുമായിക്കൊള്ളട്ടെ ദില്ലിയിലെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു" ശിവസേന മുഖപത്രമായ സാമ്നയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

 സിഖ് കലാപത്തിന് സമാനം... ആരെ കുറ്റപ്പെടുത്തും?

സിഖ് കലാപത്തിന് സമാനം... ആരെ കുറ്റപ്പെടുത്തും?

"1985ലെ സിഖ് കലാപത്തില്‍ ബിജെപി കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തിയത്. ഇന്ദിഗാന്ധിയെ വധിച്ചതിന് ശേഷം സിഖുകളെ ലക്ഷ്യം വെച്ചതോടെ നൂറ് കണക്കിന് സിഖ് വംശജരാണ് ദില്ലിയില്‍ കൊല്ലപ്പെട്ടത്."

"ഇതിന് സമാനമായ രീതിയിലാണ് ദില്ലിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങള്‍ തോക്കുകളും വാളുകളുമേന്തി തെരുവിലിറങ്ങി. ദില്ലിയില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ആരാണ് ഇതിനുത്തരവാദി? യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ഇതായിരുന്നു സ്ഥിതി. ഇതൊരിക്കലും നമ്മുക്ക് ഗുണമായിരിക്കില്ല" സാമ്ന മുഖപ്രസംഗത്തില്‍ പറയുന്നു.

യുഎസ്- ഇന്ത്യ പ്രതിരോധ കരാര്‍

യുഎസ്- ഇന്ത്യ പ്രതിരോധ കരാര്‍

പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കണം എന്ന മുന്നറിയിപ്പാണ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനിടെയുള്ള പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ പാകിസ്താനോട് പോരാടാന്‍ അമേരിക്ക ഉഗ്രശേഷിയുള്ള മിസൈലുകളാണ് ഇന്ത്യയ്ക്ക് കൈമാറാനിരിക്കുന്നത്. അതിന് നമ്മള്‍ നല്‍കേണ്ടത് മില്യണ്‍ കണക്കിന് ഡോളറുകളാണ്. മോദിയെ പുകഴ്ത്തിയതിന് പുറമേ ഇരുവരും 25 തവണയെങ്കിലും പരസ്പരം ആലിംഗനം ചെയ്തിട്ടുണ്ട്. 25 ആലിംഗനങ്ങള്‍ക്കാണ് മൂന്ന് ബില്യണ്‍ ഡോളര്‍ വിലനല്‍കേണ്ടിവന്നതെന്നും സാമ്ന കുറ്റപ്പെടുത്തുന്നു.

എന്തുകൊണ്ട് പരാജയപ്പെട്ടു?

എന്തുകൊണ്ട് പരാജയപ്പെട്ടു?

എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ദില്ലിയിലെ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയാത്തത് എന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കിയപ്പോഴുള്ള ധൈര്യം എന്തുകൊണ്ട് ദില്ലിയില്‍ കാണിച്ചില്ലെന്നും സാമ്ന ചോദിക്കുന്നു.

 ഗൂഢാലോചനക്ക് പിന്നില്‍ ആര്?

ഗൂഢാലോചനക്ക് പിന്നില്‍ ആര്?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയുണ്ടായ ദില്ലി അക്രമത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെയല്ലാതെ അത്തരമൊരു ഗൂഡ‍ാലോചന നടക്കില്ലെന്നാണ് ശിവസേന മുഖപത്രം കുറ്റപ്പെടുത്തുന്നത്. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.

cmsvideo
  Indian telegraph's Heading on Delhi goes viral | Oneindia Malayalam
   പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ഉള്ളത് ആര്?

  പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ഉള്ളത് ആര്?

  പ്രശ്ന ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ളത് ആരാണെന്നും ശിവസേന ചോദിക്കുന്നു. സൈനിക യൂണിഫോമിലുള്ളവരെയാണ് ദില്ലിയില്‍ വിന്യസിച്ചിട്ടുള്ളത്. എന്നാല്‍ അവര്‍ തങ്ങളുടെ ജവാന്മാര്‍ അല്ലെന്ന സൈനിക വക്താവിന്റെ പ്രസ്താവനയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അപ്പോള്‍ പ്രശ്നന ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ളത് ആരെയാണ്? നേരത്തെ ബുര്‍ഖ ധരിച്ച ബിജെപി പ്രവര്‍ത്തകന്‍ ഷഹീന്‍ബാഗിലെ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് പ്രവേശിച്ചിരുന്നുവെന്നും സാമ്ന ഓര്‍മിപ്പിക്കുന്നു.

  English summary
  Shiv sena mouth pieces slams Centre over Delhi violence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X