കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിതെറ്റും; എംഎല്‍എമാരുടെ കൂട്ടരാജി', പാളയത്തില്‍ പട ഓര്‍മിപ്പിച്ച് സേന

  • By Desk
Google Oneindia Malayalam News

മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം. ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ടത് ഇതിന്റെ ഭാഗമായിട്ടാണെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ബിജെപി പാളയത്തില്‍ സ്വന്തം നേതൃത്വങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നും ബിജെപിക്ക് വന്‍ തിരിച്ചടി ലഭിച്ചേക്കുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കുന്നു.

ബിജെപിയില്‍ അസംതൃപ്തരായ ഒട്ടേറെ എംഎല്‍എമാരുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് ശിവസേനയുടെ വാദം. ഇക്കാര്യം ശരിയാണെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി ലഭിക്കാനാണ് സാധ്യത. 30 പേര്‍ കൂറുമാറുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍...

 ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയെന്നാണ് കഴിഞ്ഞദിവസത്തെ സൂചനകള്‍. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ഗവര്‍ണറെ കണ്ട് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം തുടങ്ങിയെന്ന പ്രചാരണമുണ്ടായത്.

സഖ്യസര്‍ക്കാരില്‍ ഭിന്നത

സഖ്യസര്‍ക്കാരില്‍ ഭിന്നത

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരില്‍ ഭിന്നതയുണ്ട് എന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ് പവാര്‍ ഗവര്‍ണറെ കണ്ടതോടെയാണ് ഈ പ്രചാരണം ശക്തിപ്പെട്ടത്. ശേഷം അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും ചര്‍ച്ചയ്ക്കിടയാക്കി.

രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. കേന്ദ്രസര്‍ക്കാരിനെ കൊറോണ വിഷയത്തില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുമ്പോഴാണ് മഹാരാഷ്ട്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യം ഉയര്‍ന്നത്. മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസ് പ്രധാന റോളില്‍ ഇല്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

ഉദ്ധവ് താക്കറെക്ക് സ്വന്തം വഴി

ഉദ്ധവ് താക്കറെക്ക് സ്വന്തം വഴി

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കൂടി വന്നതോടെ മഹാ വികാസ് അഗാഡി സഖ്യത്തില്‍ ഭിന്നത രൂക്ഷമാണെന്ന് പ്രചാരണം ശക്തിപ്പെട്ടു. കൊറോണ നിയന്ത്രിക്കുന്നതില്‍ ഉദ്ധവ് താക്കറെ ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് നിരുപം സെന്‍ കുറ്റപ്പെടുത്തിയതും വിവാദമായി.

രാഹുല്‍ ഉദ്ധവ് താക്കറെയെ വിളിച്ചു

രാഹുല്‍ ഉദ്ധവ് താക്കറെയെ വിളിച്ചു

എന്നാല്‍ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരില്‍ അല്ല, ബിജെപിയിലാണ് കൊഴിഞ്ഞുപോക്കിന് സാധ്യത എന്ന വിവരം പുറത്തുവരുന്നത്. ബിജെപിയില്‍ 30ഓളം എംഎല്‍എമാരുടെ രാജിയുണ്ടാകുമെന്നാണ് വിവരങ്ങള്‍.

ശിവസേനയുമായി അടുപ്പം

ശിവസേനയുമായി അടുപ്പം

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ വന്ന എഡിറ്റോറിയലിലാണ് ബിജെപിയില്‍ രാജിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഒട്ടേറെ ബിജെപി എംഎല്‍എമാര്‍ ഇപ്പോഴും ശിവസേനയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ശിവസേന ബിജെപിയുടെ പഴയ സഖ്യകക്ഷിയുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിവരം കൂടുതല്‍ ചര്‍ച്ചയായത്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായാല്‍ തങ്ങളെ കുറ്റം പറയരുതെന്ന ശിവസേന ഓര്‍മപ്പെടുത്തുന്നു. 170 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഇത് ചിലപ്പോള്‍ 200 എംഎല്‍എമാരാകുമെന്നും സാമ്‌നയില്‍ പറയുന്നു.

ബിജെപിക്ക് സാധിക്കട്ടെ

ബിജെപിക്ക് സാധിക്കട്ടെ

പ്രതിപക്ഷമായ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുയുണ്ട്. ഇത് തുടരാന്‍ ബിജെപിക്ക് സാധിക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് 170 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇത് ഒരു പക്ഷേ 200 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ്

ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ്

ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിക്കെതിരെയും സാമ്‌നയില്‍ പരിഹാസമുണ്ട്. ഭരണഘടന ലംഘിച്ച പ്രവര്‍ത്തിച്ച ഗവര്‍ണര്‍മാര്‍ക്ക് തിരിച്ചടി ലഭിച്ചതാണ് ചരിത്രമെന്ന് മുഖപ്രസംഗത്തില്‍ ഓര്‍മപ്പെടുത്തുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭരണഘടന പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് ഭീഷണിയുള്ള ഒരു കാര്യവും ഇപ്പോവില്ലെന്നും പത്രം പറയുന്നു.

അമിത് ഷായുടെ പിന്തുണ

അമിത് ഷായുടെ പിന്തുണ

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നുവെന്നാണ് സഖ്യകക്ഷിയുടെ ആരോപണം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പിന്തുണയുണ്ടെന്നും അവര്‍ പറയുന്നു. ഓപറേഷന്‍ താമരയുമായി വീണ്ടും അമിത് ഷാ ഇറങ്ങിയിരിക്കുന്നുവെന്നും സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തുന്നു.

റാണെയുടെ നീക്കം

റാണെയുടെ നീക്കം

കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ബിജെപി നേതാവ് നാരായണ്‍ റാണെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണറുമായി അദ്ദേഹം ചര്‍ച്ച നടത്തി. കൊറോണ വൈറസ് രോഗം തടയുന്നതില്‍ ഉദ്ധവ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് നീക്കം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് പ്രതിസന്ധി തരണം ചെയ്തുള്ള ഭരണ പരിചയമില്ലെന്നും റാണെ പറയുന്നു.

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

English summary
Shiv Sena mouthpiece Saamana editorial about Split in Maharashtra BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X