ബിജെപി അധികം അഹങ്കരിക്കേണ്ട!!! ബിജെപിയും ഉടന്‍ കോണ്‍ഗ്രസിനെ പോലെ തകര്‍ന്നടിയുമെന്ന് മുന്നറിയിപ്പ്...
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഗതി വരുമെന്നുമാണ് ശിവസേന പറയുന്നത്.
മുംബൈ: സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയം നേടി തേരോട്ടം തുടരുന്ന ബിജെപിക്ക് ശിവസേനയുടെ മുന്നറിയിപ്പ്. ബിജെപിയും ഉടന്‍ തകര്‍ന്നടിയുമെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഗതി വരുമെന്നുമാണ് ശിവസേന പറയുന്നത്. പാര്‍ട്ടി പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ പല നിലപാടുകളിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ശിവസേനയുടെ മുഖപ്രസംഗം മഹാരാഷ്ട്രയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കു കുറിച്ചിട്ടുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്ന ബിജെപി വരുംകാലത്ത് ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയിലാകുമെന്നും സാമ്നയിലെ മുഖപ്രസംഗത്തിലുണ്ട്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഗതി...
ബിജെപിയുടെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് സാമ്നയിലെ മുഖപ്രസംഗത്തില്‍ വിലയിരുത്തുന്നത്. അതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതിയാണ് ബിജെപിക്കും വരാനിരിക്കുന്നതെന്നും സാമ്ന പറയുന്നു.

ശിവസേനയുടെ വിമര്‍ശനം...
രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്ന ബിജെപി, ഈ വിജയങ്ങളില്‍ മതിമറക്കുന്നതായും ശിവസേന മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.

മോദിയുടെയും ഫട്നാവിസിന്റെയും മായാജാലം...
കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെയും മായാജാലങ്ങള്‍ ജനം ആസ്വദിക്കുന്നതിനാലാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതിന് കാരണമെന്നാണ് ശിവസേനയുടെ അഭിപ്രായം.

ശിവസേനയ്ക്ക് വെല്ലുവിളിയാകുമോ?
മഹാരാഷ്ട്രയിലെ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടി തിരിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ശിവസേനയുടെ മുഖപ്രസംഗമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ബിജെപി തങ്ങള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ഭയവും ശിവസേനയ്ക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications