പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന
ദില്ലി: പശുവിനെ 'രാഷ്ട്രമാതാ'വായി പ്രഖ്യാപിക്കാന്‍ 'മദര്‍ ഇന്ത്യ' പ്രചാരണവുമായി ബി.ജെ.പി രംഗത്തിറങ്ങിയതിന് പിന്നാലെ ഇതേകാര്യം ശിവസേന ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശിവസേന എംപി ചന്ദ്രകാന്ത് ഖൈറെയാണ് ശൂന്യവേളയില്‍ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗതെത്തിയത്.
പശുവിനെക്കുറിച്ച് സംസാരിക്കവെ പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ വിലമതിക്കാനാകാത്തതാണെന്നും ശിവസേന എംപി അഭിപ്രായപ്പെട്ടു. പശുവിന് എന്തുകൊണ്ടും രാഷ്ട്രമാതാവാകാന്‍ യോഗ്യതയുണ്ടെന്നും പശുവില്‍ നിന്നുള്ള നേട്ടങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും എംപി വ്യക്തമാക്കി.

ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ് ആയിരുന്നു പശുവിനെ 'രാഷ്ട്രമാതാ'വായി പ്രഖ്യാപിക്കാന്‍ 'മദര്‍ ഇന്ത്യ' പ്രചാരണവുമായി രംഗത്തിറങ്ങിയത്. ബിജെപി അംഗമാകാന്‍ മിസ് കോള്‍ പ്രചാരണം തുടങ്ങിയ രീതിയില്‍ പശുവിനെ അനുകൂലിക്കുന്നവര്‍ക്ക് മിസ് കോള്‍ അടിക്കാനായി ഒരു നമ്പരും ആദിത്യനാഥ് പുറത്തിറക്കിയിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഗോവധ നിരോധനത്തിനായി രാജ്യമെങ്ങും ബിജെപി പ്രചാരണം നടത്തുകയാണ്. ഗോവധം നടത്തുന്നവരെ ഏതുവിധേനയും ആക്രമിക്കുന്നതും പതിവു കാഴ്ചയായി. പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ നിരപരാധിയെ അടിച്ചുകൊന്നതാണ് ഇതില്‍ എടുത്തുപറയേണ്ടുന്ന സംഭവം.












Click it and Unblock the Notifications