തിരഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു: ആക്രമിച്ചത് റാലിയിലെത്തിയ അജ്ഞാതര്‍!!
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അഞ്ജാതരാണ് എംപി ഓംരാജ് നിംബാല്‍ക്കറിനെ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ് ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ എത്തിയ ഒരു സംഘം ആളുകളാണ് എംപിയെ അഭിവാദ്യം ചെയ്യുന്നതിനിടെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. എന്നാല്‍ ആക്രമിച്ചയുടന്‍ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വാച്ച് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നില്ലെന്നാണ് എംപി സാക്ഷ്യപ്പെടുത്തുന്നത്.
ലോക്സഭാംഗമായ നിംബാല്‍ക്കറിന്റെ പിതാവ് പവന്‍രാജ് നിംബാല്‍ക്കര്‍ മുംബൈ എക്സ്പ്രൈസ് ഹൈവേയില്‍ വെച്ച് വെടിയേറ്റാണ് മരിക്കുന്നത്. 2006 ജൂണ്‍ മൂന്നിനാണ് കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം കൊല്ലപ്പെടുന്നത്. മുന്‍ ലോക്സഭ എംപി പഥംസിംഗ് പാട്ടീലാണ് കേസിലെ പ്രധാന പ്രതി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് എംപിക്ക് കുത്തേല്‍ക്കുന്നത്. ഒക്ടോബര്‍ 21ന് ഹരിയാണയിലും മഹാരാഷ്ട്രയിലുമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 28നാണ് പ്രഖ്യാപിക്കുക. മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി- ശിവേസന സഖ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യമാണ് സംസ്ഥാനത്തെ പ്രധാന എതിരാളി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications