കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിര‍ഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു: ആക്രമിച്ചത് റാലിയിലെത്തിയ അജ്ഞാതര്‍!!

Array

Google Oneindia Malayalam News

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അഞ്ജാതരാണ് എംപി ഓംരാജ് നിംബാല്‍ക്കറിനെ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ്‍ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ എത്തിയ ഒരു സംഘം ആളുകളാണ് എംപിയെ അഭിവാദ്യം ചെയ്യുന്നതിനിടെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. എന്നാല്‍ ആക്രമിച്ചയുടന്‍ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വാച്ച് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നില്ലെന്നാണ് എംപി സാക്ഷ്യപ്പെടുത്തുന്നത്.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബർ 6ന് ആരംഭിക്കുമെന്ന് ബിജെപി എംപി, ബാബറി മസ്ജിദ് തകർത്ത ദിനം അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഡിസംബർ 6ന് ആരംഭിക്കുമെന്ന് ബിജെപി എംപി, ബാബറി മസ്ജിദ് തകർത്ത ദിനം

ലോക്സഭാംഗമായ നിംബാല്‍ക്കറിന്റെ പിതാവ് പവന്‍രാജ് നിംബാല്‍ക്കര്‍ മുംബൈ എക്സ്പ്രൈസ് ഹൈവേയില്‍ വെച്ച് വെടിയേറ്റാണ് മരിക്കുന്നത്. 2006 ജൂണ്‍ മൂന്നിനാണ് കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം കൊല്ലപ്പെടുന്നത്. മുന്‍ ലോക്സഭ എംപി പഥംസിംഗ് പാട്ടീലാണ് കേസിലെ പ്രധാന പ്രതി.

shivsena-15712189

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് എംപിക്ക് കുത്തേല്‍ക്കുന്നത്. ഒക്ടോബര്‍ 21ന് ഹരിയാണയിലും മഹാരാഷ്ട്രയിലുമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഉപതിര‍ഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 28നാണ് പ്രഖ്യാപിക്കുക. മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന ബിജെപി- ശിവേസന സഖ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യമാണ് സംസ്ഥാനത്തെ പ്രധാന എതിരാളി.

English summary
Shiv Sena Mp Omraj inures in stab attack during election rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X