കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവതാരകയായി ഇനി തുടരാനില്ല; സന്‍സദ് ടിവിയില്‍ നിന്ന് രാജിവച്ച് ശിവേസന എംപി പ്രിയങ്ക ചതുര്‍വേദി

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പതിനൊന്ന് പേര്‍ക്കൊപ്പം രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷനിലായതിന് പിന്നാലെ ശിവേസന എംപി പ്രിയങ്ക ചതുര്‍വേദി സന്‍സദ് ടിവിയിലെ ഒരു ഷോയുടെ അവതാരക സ്ഥാനം രാജിവച്ചു.

രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യനായിഡുവിനാണ് പ്രിയങ്ക ചതുര്‍വേദി രാജിക്കത്ത് സമര്‍പ്പിച്ചത്. രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അവതാരക സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് സന്‍സദ് ടിവി

സന്‍സദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരകയായി ഞാന്‍ പടിയിറങ്ങുന്നത് അഗാധമായ വേദനയോടെയാണ്, ഒരു ഷോയ്ക്കായി സന്‍സദ് ടിവിയില്‍ ഇടം പിടിക്കാന്‍ ഞാന്‍ തയ്യാറല്ല, കാരണം, 12 എംപിമാരെ ഏകപക്ഷീയമായി സസ്പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ലമെന്ററി ചുമതലകള്‍ നിര്‍വഹിക്കുന്നതിന് അതില്‍ ഇടം നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അവതാകര സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.

india

പാര്‍ലമെന്റ് മണ്‍സൂണ്‍കാല സമ്മേളനത്തിനിടെയാണ് പ്രിയങ്ക അടക്കം 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. പെഗാസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ഇടത് അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റുള്ളവര്‍.

എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എളമരം കരീം അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെ ബിജെപി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കിമാറ്റുകയാണെന്നാണ് എളമരം കരീം സസ്‌പെന്‍ഷനില്‍ പ്രതികരിച്ചത്. ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭീരുത്വവും വിമര്‍ശനങ്ങളോടും ചര്‍ച്ചകളോടുമുള്ള അസഹിഷ്ണുതയുമാണ് ഇന്ന് വെളിവായത്. ചര്‍ച്ചകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങള്‍ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നു. എതിര്‍ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമല്ലെന്നും എളമരം കരീം പറഞ്ഞിരുന്നു.

English summary
Shiv Sena MP Priyanka Chaturvedi has resigned as presenter of Sansad TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X