ചെരിപ്പു കൊണ്ടടിക്കുന്നതോ ശിവസേന സംസ്കാരം!! എയര്‍ ഇന്ത്യ ജീവനക്കാരന് സംഭവിച്ചത്
ദില്ലി: ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ചു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ആക്രമിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
എന്നാല്‍ എയര്‍ഇന്ത്യ ജീവനക്കാരന് തന്നോട് അപമര്യാദയായി പെറുമാറിയെന്നും അതിനാല്‍ അടിച്ചെന്നും ഗെയ്ക്ക് വാദ് സമ്മതിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള എംപിയാണ് ഗെയ്ക്ക് വാദ്. ബിസിനസ് ടിക്കറ്റ് ബുക്ക് ചെയ്ത തനിക്ക് ഇക്കോണമി ക്ലാസിലാണ് സീറ്റ് തന്നതെന്നാണ് എംപിയുടെ വാദം. ദില്ലി- പൂനെ വിമാനത്തിലായിരുന്നു സംഭവം.

എയര്‍ ഇന്ത്യ ജീവനക്കാരന്റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 20ലധികം തവണ തന്നെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നും കണ്ണട തകര്‍ത്തുവെന്നും ആക്രമിക്കപ്പെട്ട 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരന് വ്യക്തമാക്കി. ഇത്തരത്തില്‍ അസ്വാഭാവിക പെരുമാറ്റമുള്ളവര്‍ക്ക് യാത്ര വിലക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഗെയ്ക്ക് വാദിന്റെ നടപടിയെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ശിവസേന എംപി മനീഷ് കയാണ്ടെ വ്യക്തമാക്കി.
Haan maine usko maara tha,usne badtameezi ki thi:Shiv Sena MP Ravindra Gaikwad on hitting Air India staff member with his slipper (file pic) pic.twitter.com/26IV8V8eGq
— ANI (@ANI_news) March 23, 2017
WATCH: Shiv Sena MP Ravindra Gaikwad admits that he beat an Air India staff member with slippers,remains defiant pic.twitter.com/1ws5nYptkn
— ANI (@ANI_news) March 23, 2017
We have constituted a team to probe the whole incident: Air India on Shiv Sena MP beats AI staff member
— ANI (@ANI_news) March 23, 2017
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications