Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയ തിരിച്ചടിയില്‍ 5 രൂപ കുറഞ്ഞു; ഇന്ധനവില 50 രൂപയിലെത്തിക്കാന്‍ ഒരേ ഒരു വഴി; ബിജെപിയെ കൊട്ടി സഞ്ജയ് റാവത്ത്

ദില്ലി: നാളുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരിക്കുകയാണ്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്.

ഇന്ത്യയില്‍ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലെയും 29 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയാവാം വിലകുറയ്ക്കാനുല്‌ള പ്രധാന കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.

1

പല നിര്‍ണായക സംസ്ഥാനങ്ങളിലും എന്‍ഡിഎ മുന്നണിക്ക് കനത്ത തിരിച്ചടികള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും മുഖ്യമന്ത്രിമാരുടെ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു തോല്‍വി. ഈ തോല്‍വികള്‍ ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തിയെന്നും വേണം കരുതാന്‍. വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് സൂചന.

2

എന്നാല്‍ ഇപ്പോഴിതാ കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിന് പിന്നാലെ ബിജെപിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇന്ധനവില 50 രൂപ വരെ കുറയ്ക്കണമെങ്കില്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്തണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ ചെറിയ തോല്‍വിയോടെ ബിജെപി ആകെ വിരണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

3

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പോടെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. ഇനി 50 രൂപ ഇന്ധനവിലയില്‍ കുറയണമെങ്കില്‍ ബിജെപിയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തണം. രാജ്യത്തെ ജനങ്ങള്‍ വായ്‌പെയടുത്ത് ദീപാവലി ആഘോഷിക്കേണ്ട ഗതികേടിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

4

അതേസമയം, കേന്ദ്രം ഇപ്പോള്‍ ഇന്ധനവില കുറച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ബിജെപിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചെന്ന് പി ചിദംബരം പറഞ്ഞു. നികുതി കാരണമാണ് വില കൂടിയത്. കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നികുതി ഉയര്‍ത്താന്‍ കാരണമെന്നും ചിദംബരം പറഞ്ഞിരുന്നു.

5

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചത് മോദിയുടെ ദീപാവലി സമ്മാനമാണെന്നാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങളിലും സംസ്ഥാന നികുതി ഇനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഈ സംസ്ഥാനങ്ങളിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട്. ഒഡീഷയില്‍ ബിജെഡി സര്‍ക്കാരും നികുതി കുറച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+