Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേന എംപിമാര്‍ കൂട്ടത്തോടെ കളംമാറി; ബിജെപിക്ക് കരുത്ത് കൂടും, ഉദ്ധവ് താക്കറെ പക്ഷം വീണു

മുംബൈ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ആറ് എംപിമാര്‍ ഇന്ന് ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ പക്ഷത്തില്‍ ചേര്‍ന്നു. ലോക്‌സഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഇതോടെ കരുത്ത് വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ ഷിന്‍ഡെ-ബിജെപി സഖ്യസര്‍ക്കാരിനും പുതിയ മാറ്റം നേട്ടമാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഓരോന്നായി ഇല്ലാതാക്കുന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ കാഴ്ച.

അമ്മയ്ക്ക് രക്ഷയില്ല; അഡ്‌ഹോക്ക് കമ്മിറ്റിയിലും രാജി, ആശാ അരവിന്ദ് രാജിവെക്കാന്‍ കാരണം ഇതാണ്
അമ്മയ്ക്ക് രക്ഷയില്ല; അഡ്‌ഹോക്ക് കമ്മിറ്റിയിലും രാജി, ആശാ അരവിന്ദ് രാജിവെക്കാന്‍ കാരണം ഇതാണ്

ദിവസങ്ങളായി ശിവസേനയില്‍ വിമതസ്വരം ശക്തമാണ്. എംപിമാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇത് തടയാന്‍ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ ആകെ മൂന്ന് എംപിമാരാണ് പങ്കെടുത്തത്. മിക്ക എംപിമാരും കളംമാറുമെന്ന സൂചനയായിരുന്നു ഇത്. ഇന്ന് 6 എംപിമാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് മാറി. ഇവര്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കപ്പെടുമോ എന്നാണ് അടുത്ത ചോദ്യം.

shiv sena mps resigned

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഷിന്‍ഡെയുടെ സ്വാധീനം വര്‍ധിക്കുന്നു എന്നതാണ് പുതിയ മാറ്റം. ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയാണ്. നേരത്തെ ഒറ്റക്കെട്ടായിരുന്ന ശിവസേന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രണ്ടായത്. ഷിന്‍ഡെ പക്ഷം ബിജെപിയുമായി സഖ്യം ചേര്‍ന്നു. ഉദ്ധവ് പക്ഷം കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.

പുതിയ കമ്മിറ്റിയോട് ഒരു കാര്യം; റിക്വസ്റ്റുമായി അന്‍സിബ ഹസന്‍, ജനറല്‍ ബോഡിയില്‍ എല്ലാം പറഞ്ഞു
പുതിയ കമ്മിറ്റിയോട് ഒരു കാര്യം; റിക്വസ്റ്റുമായി അന്‍സിബ ഹസന്‍, ജനറല്‍ ബോഡിയില്‍ എല്ലാം പറഞ്ഞു

ഇതിന് ശേഷം ഉദ്ധവ് പക്ഷത്തുള്ള നിരവധി നേതാക്കളാണ് ഷിന്‍ഡെ പക്ഷത്തിലേക്ക് കൂറുമാറിയത്. എംപിമാരും കളംമാറുമെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വാര്‍ത്തകള്‍ വരുന്നു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിളരുകയും ഒരു വിഭാഗം ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്ത പിന്നാലെയാണ് മഹാരാഷ്ട്രയിലും സമാനമായ നീക്കം.

തന്റെ ശക്തി പരിശോധിക്കാന്‍ ഉദ്ധവ് താക്കറെ ജൂണ്‍ 17ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിരുന്നു. എന്നാല്‍ മൂന്നു പേര്‍ പങ്കെടുക്കുകയും ആറ് പേര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. മൊത്തം 9 എംപിമാരാണ് ഉദ്ധവ് പക്ഷത്തിനുണ്ടായിരുന്നത്. സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാധവ്, ഭാവുസാഹിബ് വക്കോറെ, നാഗേഷ് പാട്ടീല്‍, ഓംപ്രകാശ് രാജെ നിമ്പാല്‍ക്കര്‍ എന്നിവരാണ് മറുപക്ഷം ചേര്‍ന്നത്.

മൂന്നില്‍ രണ്ടു ഭാഗം രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതുകൊണ്ടുതന്നെ 9ല്‍ ആറുപേര്‍ രാജിവച്ചതിനാല്‍ എംപിമാര്‍ക്ക് പദവി നഷ്ടമാക്കില്ല. എന്നാല്‍ പാര്‍ട്ടികളുടെ നിലപാട് കൂടി പ്രധാനമാണ് എന്നാണ് നിയമം. അതുകൊണ്ടുതന്നെ ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചാല്‍ നിയമക്കുരുക്ക് വരും. പോകുന്നവര്‍ക്ക് പോകാമെന്നാണ് നേരത്തെ ഉദ്ധത് താക്കറെ വ്യക്തമാക്കിയിരുന്നത്. ഒന്നല്ല ആറ് കടുവകളാണ് ഇന്ന് തന്നോടൊപ്പം ചേര്‍ന്നത് എന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+