കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി 2.0: അരവിന്ദ് സാവന്ത് ശിവസേനയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാവും

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദിസര്‍ക്കാറില്‍ ശിവസേനയുടെ പ്രതനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയില്‍ അംഗമാവും. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്‍റെ പേര് മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടാംതവണയാണ് സാവത്ത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.

മുബൈ പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അരവിന്ദ് സാവന്ത് രണ്ടാംതവണയും മുബൈ സൗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എംടിഎന്‍എലില്‍ എഞ്ചിനിയറായിരുന്ന സാവന്ത് 1995 ല്‍ വിആര്‍എസ് എടുത്ത ശേഷമാണ് ശിവസേനയില്‍ ചേരുന്നത്.

<strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

അതേസമയം, ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വിദേശ രാഷ്ട്രതലവന്‍മാരുള്‍പ്പടെ ക്ഷണിക്കപ്പെട്ട 8000ത്തോളം പേരാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുന്നത്.

 arvind-sawant

സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാവിലെ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും അടല്‍ സമാധിയിലെത്തി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും നരേന്ദ്ര മോദി ആദരാജ്ഞാലികള്‍ അര്‍പ്പിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി സൈനികര്‍ക്കും മോദി ആദരമര്‍പ്പിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, മനേക ഗാന്ധി, സ്മൃതി ഇറാനി എന്നിവരും മോദിയെ അനുഗമിച്ചു.

English summary
shiv sena names arvind sawant for modi's new cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X