കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യം അവസരവാദപരം: ആറ് മാസത്തിലധികം നീണ്ടുനിൽക്കില്ലെന്ന് ഗഡ്കരി

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിനെതിരെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചാൽ ആറോ എട്ടോ മാസത്തിനപ്പുറം നീണ്ടുനിൽക്കില്ലെന്നാണ് നിതിൻ ഗഡ്കരി പ്രതികരിച്ചത്. ജാർഖണ്ഡ് തിരഞ്ഞെടുപ്പിനിടെ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശയപരമായി വ്യത്യസ്തതയുള്ള പാർട്ടികൾ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് വേണ്ടിയാണ് ഒരുമിച്ച് നിൽക്കുന്നത് ദൌർഭാഗ്യകരമാണെന്ന്. നവംബർ 30നാണ് അഞ്ച് ഘട്ടമായി ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാഹുല്‍ വിദേശത്ത്; 'മഹാരാഷ്ട്ര' പ്രതിസന്ധിയില്‍, റാലിയും വെള്ളത്തില്‍,നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്രാഹുല്‍ വിദേശത്ത്; 'മഹാരാഷ്ട്ര' പ്രതിസന്ധിയില്‍, റാലിയും വെള്ളത്തില്‍,നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്

 അവസരവാദമെന്ന്

അവസരവാദമെന്ന്

അവസരവാദമാണ് ഈ സഖ്യത്തിന്റെ അടിത്തറ. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനുള്ള മുദ്രാവാക്യങ്ങളാണ് ഈ പാർട്ടികളുടേത്. എനിക്ക് ഈ സർക്കാർ രൂപീകരിക്കുന്ന വിഷയത്തിൽ എനിക്ക് സംശയമുണ്ട്. ഇനി സർക്കാർ രൂപീകരിച്ചാൽ ആറോ എട്ടോ മാസം നീണ്ടുനിൽക്കില്ലെന്നും ഗഡ്കരി പറയുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശിവസേന- ബിജെപി ബാന്ധവം തകർത്തത്.

 എന്തും സംഭവിക്കാമെന്ന്

എന്തും സംഭവിക്കാമെന്ന്



ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. എന്തുകൊണ്ടാണ് ആശയപരമായി വലിയ വ്യത്യാസങ്ങളുള്ള മൂന്ന് പാർട്ടികൾ ഒരുമിച്ച് നിന്ന് സർക്കാർ രൂപീകരിക്കുന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ബിജെപിയുടേയും ശിവസേനയുടെയും അടിസ്ഥാനം ഹിന്ദുത്വ ആശയങ്ങളാണ്. മുഖ്യന്ത്രി പദം പങ്കുവെക്കണമെന്നുള്ള ശിവസേനയുടെ ആവശ്യം ശരിയല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ബിജെപി അധ്യക്ഷന്റെയും മറ്റുള്ളവരുടേയും ഈ വിഷയത്തിലുള്ള നിലപാട് ഒന്ന് തന്നെയാണെന്നും ഗഡ്കരി പറയുന്നു.

 മുഖ്യമന്ത്രി പദം ആർക്ക്?

മുഖ്യമന്ത്രി പദം ആർക്ക്?

മുഖ്യമന്ത്രി പദം ലഭിക്കേണ്ടത് കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിക്കാണ്. മഹാരാഷ്ട്രയിൽ ആര് മുഖ്യമന്ത്രിയാകണമെന്നുള്ളത് മഹാരാഷ്ട്ര പാർട്ടി പ്രസിഡന്റും ബിജെപി അധ്യക്ഷനുമാണ് തീരുമാനിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.

English summary
Shiv Sena-NCP-Cong alliance opportunistic, their govt unlikely to last beyond 6-8 months: Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X