കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്ത് തെളിയിക്കാൻ മഹാ വികാസ് അഗാഡി: 162 എംഎൽഎമാർ ഹയാത്ത് ഹോട്ടലിൽ, ഗവർണർക്ക് ക്ഷണം!!

Google Oneindia Malayalam News

Newest First Oldest First
8:43 PM, 25 Nov

അവർ പറയുന്നു അവർക്ക് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവർ പറയുന്നത് ഞങ്ങൾക്ക് 145 എംഎൽഎമാരെങ്കിലുമുണ്ടോ ബിജെപി നേതാവ് ആശിഷ് ഷേലാർ ഉന്നയിക്കുന്ന ചോദ്യം. എംഎൽഎമാരെ പരസ്യമായി അണിനിരത്തുന്ന നീക്കം അവരോട് കാണിക്കുന്ന അപമാനമാണെന്നും ഷെല്ലാർ ചൂണ്ടിക്കാണിക്കുന്നു.
8:30 PM, 25 Nov

ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് ശരദ് പവാറിന്റെയും സോണിയാ ഗാന്ധിയുടേയും ഉദ്ധവ് താക്കറെയുടേയും നേതൃത്വത്തിലാണ്. ഞാനെന്റെ പാർട്ടിയോട് സത്യസന്ധതയുള്ളവരായിരിക്കും. ഞാൻ ഒന്നിലും പ്രലോഭിപ്പിക്കപ്പെടുകയില്ല. ബിജെപിക്ക് ഗുണമുണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നുമാണ് പ്രതിജ്ഞ.
8:27 PM, 25 Nov

മഹാരാഷ്ട്ര ഗോവയും മണിപ്പൂരും അല്ലെന്ന് ശരദ് പവാർ
8:25 PM, 25 Nov

മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ കോൺഗ്രസ്- ശിവസേന- എൻസിപി എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു. പാർട്ടികളിൽ നിന്ന് കൂറുമാറില്ലെന്നും സഖ്യത്തിനൊപ്പം അടിയുറച്ചുനിൽക്കുമെന്നുമാണ് പ്രതിജ്ഞ ചെയ്തിട്ടുള്ളത്. അതേ സമയം ബിജെപിയെ പിന്തുണക്കില്ലെന്നും പ്രതിജ്ഞയിൽ പറയുന്നു.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാനുള്ള നിർണായക നീക്കവുമായി മഹാ വികാസ് അഗാഡി. ശിവസേന- കോൺഗ്രസ്- എൻസിപി എംഎൽഎമാരാണ് പിന്തുണ അറിയിക്കാൻ മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ പരേഡിനായി അണിനിരന്നത്. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന് മഹാരാഷ്ട്ര ഗവർണറെയും സംസ്ഥാനത്തെ ജനങ്ങളെയും ബോധിപ്പിക്കുന്നതിനുള്ള ശ്രമാണ് മൂന്ന് പാർട്ടികളും നടത്തിയിട്ടുള്ളത്. തങ്ങളുടെ ലക്ഷ്യം അധികാരം പിടിച്ചെടുക്കൽ മാത്രമല്ല സത്യത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഞങ്ങളെ തകർക്കാൻ നിങ്ങൾക്കൊരുപാടുണ്ട്. അതിലധികം ഞങ്ങൾ ഒത്തൊരുമയോടെയിരിക്കുമെന്നും എംഎൽഎമാരെ അഭിസംബോധന ചെയ്തുുകൊണ്ട് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

 അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും അത്താനിയിലും ഹുന്‍സുറിലും ബിജെപി തകരും... ദുരിതാശ്വാസത്തില്‍ തട്ടി യെഡിയൂരപ്പ സര്‍ക്കാര്‍ വീഴും

ഹോട്ടൽ ഹയാത്തിൽ ഒത്തുചേർന്നവരിൽ 162 ലധികം എംഎൽഎമാരുണ്ട്. വെറും 162 അല്ല. ഞങ്ങൾ സർക്കാരിന്റെ ഭാഗമാകേണ്ടവരാണ്. ബിജെപിയെ പ്രതിരോധിക്കാൻ ഇത്തരമൊരു സഖ്യത്തിന് അനുമതി നൽകിയ സോണിയാ ഗാന്ധിയോട് നന്ദി പറയുന്നതായും കോൺഗ്രസ് നേതാവ് അശോക് ചവാൻ വ്യക്തമാക്കി. ഗവർണർക്ക് സർക്കാർ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shivsena-congress-ncp-

288 അംഗ മഹാരാഷ്ട്ര നിയമഭയിൽ 145 എംഎൽഎമാരുടെ പിന്തുണയുള്ള കക്ഷിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും. എന്നാൽ 162 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ശിവസേയും കോൺഗ്രസും എൻസിപിയും ഉൾപ്പെട്ട സഖ്യം അവകാശപ്പെടുന്നത്. ഹയാത്ത് ഹോട്ടലിന്റെ ഗ്രാന്റ് ഹാളിലാണ് പുതിയ എംഎൽഎമാർ ഒത്തുചേരുന്നത്.

English summary
Shiv Sena-NCP-Congress parade MLAs at Mumbai five star Hotel in show of strength
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X