ആമിര്‍ ഖാനെ തല്ലിയാല്‍ ഒരു ലക്ഷം രൂപ ഇനാം... ഇതാ ശിവസേനയുടെ 'സഹിഷ്ണുത' കാണാം
ലുധിയാന: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണ്. ചില വാര്‍ത്തകള്‍ കാണുമ്പോള്‍ രാജ്യം തന്നെ വിട്ടാലോ എന്ന് തന്റെ ഭാര്യ ചോദിച്ചു- ആമിര്‍ പറഞ്ഞത് ഇത്രയും ആണ്. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം.
ഇന്ത്യയില്‍ ഒരു അസഹിഷ്ണുതയും ഇല്ലെന്ന് പറഞ്ഞവരെല്ലാം ആമിര്‍ ഖാനെ വാക്കുകള്‍ കൊണ്ട് ആക്രമിയ്ക്കാന്‍ മറന്നില്ല. ഇപ്പോഴിതാ ശിവസേന ഒരുപടി കൂടി കടന്ന് തങ്ങളുടെ 'സഹിഷ്ണുത' പ്രകടിപ്പിച്ചിരിയ്ക്കുകയാണ്.
ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും തല്ലാം...

ശിവസേനയുടെ സഹിഷ്ണുത
ആമിര്‍ ഖാനെ തല്ലാനാണ് ശിവസേന സത്യത്തില്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. അതിന് പണവും നല്കുമത്രെ.

ഒരു ലക്ഷം സമ്മാനം
ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും എന്നും ശിവസേന നേതാവ് പറഞ്ഞു.

സംഭവം പഞ്ചാബില്‍
പഞ്ചാബിലെ ലുധിനായനയില് ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ആമിര്‍ ഖാന്. ലുധിമായനയിലെ എംബിഡി റാഡിസണ്‍ ഹോട്ടലിലായിരുന്നു താമസം

ശിവസേനക്കാര്‍
ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയതായിരുന്നു ശിവസേന പ്രവര്‍ത്തകര്‍. പഞ്ചാബിലെ ശിവസേന അധ്യക്ഷന്‍ രാജീവ് ഠണ്ഡണ്‍ ആണ് ആമിറിനെ തല്ലിയാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ചത്.

ആര്‍ക്കും തല്ലാം
ആര്‍ക്ക് വേണമെങ്കിലും ആമിര്‍ ഖാനെ തല്ലാം. ഹോട്ടലിലെ മാനേജര്‍ക്കോ, ജീവനക്കാര്‍ക്കോ അല്ലെങ്കില്‍ സിനിമ ചിത്രീകരണത്തിനായി ആമിറിന്റെ കൂടെയെത്തിയവര്ക്കോ തല്ലാം. ആര് തല്ലിയാലും ഒരു ലക്ഷം നല്‍കുമെന്നാണ് പ്രഖ്യാപനം.

ഓരോ തല്ലിനും
ആമിര്‍ ഖാനെ പൊതിരെ തല്ലിയാല്‍ എത്ര രൂപ കിട്ടും? ഓരോ തല്ലിനും ഓരോ ലക്ഷം രൂപ കൊടുക്കും എന്നാണ് വാഗ്ദാനം.

തെറിവിളിയുടെ പൂരം
രാജ്യത്ത് ഒരുപ അസഹിഷ്ണുതയും ഇല്ലെന്ന് വാദിയ്ക്കുന്നവരാണ്. പക്ഷേ ഹോട്ടലിന് പുറത്ത് ആമിര്‍ ഖാനെ തെറിവിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ആമിറിന്റെ ചിത്രങ്ങള്‍ കത്തിയ്ക്കുകയും ചെയ്തു.

പറ്റിച്ചേ... പറ്റിച്ചേ...
വലിയ കാര്യത്തില്‍ ശിവസേനക്കാര്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആമിറിനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞു. പക്ഷേ, ഈ സമയത്ത് ആമിര്‍ ഖാന് ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications