കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ട് നാടകത്തില്‍ പുതിയ ട്വിസ്റ്റ്... ശിവസേന എംഎല്‍എമാരെ രാജസ്ഥാനലേക്ക് മാറ്റും, പുതിയ നീക്കം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം തീരുമാനമായ സാഹചര്യത്തില്‍ പുതിയ നീക്കവുമായി ശിവസേന. പാര്‍ട്ടിയിലെ എംഎല്‍എമാരെ മുഴുവന്‍ പുതിയൊരു റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ഇവരെ മാറ്റുമെന്നാണ് സൂചന. നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായ പല കാര്യങ്ങളും നടക്കുമെന്ന് ശിവസേന നേതാക്കള്‍ സൂചിപ്പിക്കുന്നു.

1

നാളത്തെ യോഗത്തില്‍ പുതിയ വസ്ത്രങ്ങളും അതോടൊപ്പം തിരിച്ചറിയല്‍ രേഖകളുമായി എംഎല്‍എമാരോട് എത്താന്‍ ഉദ്ധവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ ഉറപ്പിനായി ഗവര്‍ണര്‍ക്ക് നല്‍കും. അതിന് ശേഷം ഇവരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം കോണ്‍ഗ്രസിനോട് സംരക്ഷണത്തിനായി ശിവസേന ആവശ്യപ്പെടും. അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇതിന് തയ്യാറാണെന്നാണ് സൂചന. രാജസ്ഥാനില്‍ ബിജെപി നേതൃത്വത്തിന് ഇപ്പോള്‍ പഴയ വീര്യവുമില്ല.

ബിജെപി നേതാക്കളെ കൂറുമാറ്റാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് ശിവസേന നേതാക്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് എംഎല്‍എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗോവയിലേക്കോ അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലേക്കോ മാറ്റാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ രാജസ്ഥാനില്‍ രഹസ്യമായി താമസിപ്പിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേരത്തെ മഹാരാഷ്ട്രയിലെ 44 എംഎല്‍എമാരെ ജയ്പൂരില്‍ താമസിപ്പിച്ചിരുന്നു. അതേസമയം രാജസ്ഥാനില്‍ ഏത് റിസോര്‍ട്ടിലാണെന്ന് തീരുമാനിച്ചിട്ടില്ല. ജയ്പൂരിലോ അതല്ലെങ്കില്‍ ഉദയ്പൂരിലോ താമസിപ്പിക്കാനാണ് സാധ്യത. നാളത്തെ യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കും. അതേസമയം ഏക്‌നാഥ് ഷിന്‍ഡെ, ആദിത്യ താക്കറെ എന്നിവര്‍ റിസോര്‍ട്ടിലേക്ക് വരില്ല. ഇവര്‍ മുംബൈയില്‍ തുടരും. അബ്ദുള്‍ സത്താറാണ് റിസോര്‍ട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുക.

മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!

English summary
shiv sena plans sequester mlas in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X