കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന്റെ വഴി അടയ്ക്കാന്‍ ബിജെപി.... മുന്നിലുള്ളത് 2 തന്ത്രം, നോട്ടം കോണ്‍ഗ്രസിലേക്ക്, സഖ്യം പിളരും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ഡെഡ്‌ലൈന്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന് ബിജെപിയില്‍ തീരുമാനം. പാല്‍ഗര്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അടക്കം ഉദ്ധവ് ബിജെപിയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. രാഷ്ട്രീയപരമായി ഉദ്ധവിനുള്ള പരിചയക്കുറവ് മുതലെടുക്കാനാണ് ബിജപിയുടെ നീക്കം. ഗവര്‍ണര്‍ തല്‍ക്കാലത്തേക്ക് ഉദ്ധവിന്റെ എംഎല്‍സി ശുപാര്‍ശ അംഗീകരിക്കില്ലെന്നാണ് സൂചന. ഇനി ഒരുമാസത്തോളം രാജി സമര്‍പ്പിക്കാനായി ഉദ്ധവിന് മുന്നിലുള്ളത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് മുന്നറിയിപ്പ് വരെ ശിവസേന നല്‍കിയിട്ടും അദ്ദേഹം അനങ്ങിയിട്ടില്ല.

ബിജെപി ഇടഞ്ഞു

ബിജെപി ഇടഞ്ഞു

ഉദ്ധവിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കണമെന്നാണ് ബിജെപിയിലെ ആവശ്യം. ഇതുവരെ കോവിഡ് പ്രവര്‍ത്തനത്തില്‍ പോലും ബിജെപിയുമായി സഹകരിക്കാന്‍ ഉദ്ധവ് തയ്യാറല്ല. ബിജെപിയിലെ ചില നേതാക്കള്‍ക്ക് അദ്ദേഹത്തോട് വ്യക്തിപരമായി വിരോധവുമുണ്ട്. എന്നാല്‍ മുംബൈ ഘടകം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണമെന്ന ആവശ്യത്തിലാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് ശരിക്കും പ്രതിരോധത്തിലാവും. അദ്ദേഹം രാജിവെക്കേണ്ടി വരുമെന്ന് ബിജെപിയിലെ ഉന്നത നേതാക്കള്‍ പറയുന്നു. ശിവസേനയ്ക്ക് ഇത്തരമൊരു നീക്കം മുമ്പ് കളിച്ച് പരിചയമില്ല. കോടതി വിധിയുടെ പിന്‍ബലവും ബിജെപിക്കൊപ്പമുണ്ട്.

ഗവര്‍ണര്‍ നിയമോപദേശത്തിന്

ഗവര്‍ണര്‍ നിയമോപദേശത്തിന്

ഉദ്ധവിനെ എംഎല്‍സിയായി നാമനിര്‍ദേശം ചെയ്യാനാവുമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടാനാണ് ഗവര്‍ണര്‍ കോഷിയാരിയുടെ തീരുമാനം. ഇത് ബിജെപി നിര്‍ദേശപ്രകാരമാണ്. ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യാന്‍ നിയമപ്രകാരം സാധ്യമല്ല. ശിവസേന അതിന് കുറുക്ക് വഴിയാണ് നിര്‍ദേശിച്ചത്. ഉദ്ധവ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു എന്ന വാദമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ സമൂഹത്തിന് സംഭാവന നല്‍കിയവരെയാണ് പ്രധാനമായും ഗവര്‍ണര്‍ പരിഗണിക്കുന്നത്. എന്താണ് ഉദ്ധവിന്റെ സംഭാവനയെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. ഇതിന് കൃത്യമായി ശിവസേനയ്ക്ക് ഉത്തരമില്ല.

ബിജെപിയുടെ രണ്ടാം നീക്കം

ബിജെപിയുടെ രണ്ടാം നീക്കം

ബോംബെ ഹൈക്കോടതിയെ പരാതിയുമായി സമീപിച്ച വ്യക്തി ബിജെപിയുടെ നേതാവാണ്. മന്ത്രിസഭാ ശുപാര്‍ശ അംഗീകരിക്കുതെന്നായിരുന്നു വാദം. എന്നാല്‍ ഗവര്‍ണര്‍ നിയമസാധുത പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇവിടെയാണ് ബിജെപിക്ക് ശരിക്കും ലോട്ടറിയടിച്ചത്. നിയമസാധുതയില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്ക് ഈ ശുപാര്‍ശ ഇനി എളുപ്പത്തില്‍ തള്ളാം. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിച്ച് ഉദ്ധവിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവസേന പറയുന്നു. നിരവധി സംസ്ഥാനങ്ങളില്‍ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഇത്തരത്തില്‍ ഗവര്‍ണര്‍ നിയമസഭാ അംഗമായി നാമനിര്‍ദേശം ചെയ്ത സംഭവങ്ങളും ശിവസേന നിരത്തുന്നുണ്ട്.

രണ്ട് സാധ്യതകള്‍

രണ്ട് സാധ്യതകള്‍

ശിവസേനയുടെ മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച ഉടനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ്. ഇതിലൂടെ ഉദ്ധവിന് എംഎല്‍സിയാവാം. രണ്ടാമത്തെ കാര്യം കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സെഷന്‍ ചേര്‍ന്ന് ഉദ്ധവിനെ നിയമസഭയിലേക്ക് ശുപാര്‍ശ ചെയ്യുന്നതാണ്. ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയാല്‍ ഉടന്‍ കോടതിയെ സമീപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

നാലാമത്തെ തന്ത്രം

നാലാമത്തെ തന്ത്രം

നാലാമത്തെ തന്ത്രമായി ശിവസേന വിശേഷിപ്പിക്കുന്നത് ഒരാളെ മുഖ്യമന്ത്രിയായി ശുപാര്‍ശ ചെയ്യിക്കലാണ്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ രാജിവെക്കുക. തുടര്‍ന്ന് വീണ്ടും ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാവുക. ഈ തന്ത്രം ശിവസേന ഉറപ്പായും സ്വീകരിക്കുമെന്ന് ബിജെപി പറയുന്നു. ഇതാണ് നിയമനടപടിക്കായി തയ്യാറെടുക്കാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്ധവ് രാജിവെച്ചാല്‍ അതിന്റെ ഭാരം തങ്ങള്‍ക്ക് മേല്‍ വരരുതെന്നും ബിജെപി നിര്‍ബന്ധം പിടിക്കുന്നുണ്ട്. കോടതി തന്നെ പറഞ്ഞിട്ടുണ്ട് ഒരിക്കല്‍ രാജിവെച്ചാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന്. അതുകൊണ്ട് ഉദ്ധവിന് ഈ വിധി വന്‍ തിരിച്ചടിയാണ്.

കോണ്‍ഗ്രസിന് ചാഞ്ചാട്ടം

കോണ്‍ഗ്രസിന് ചാഞ്ചാട്ടം

മഹാസഖ്യം ഉദ്ധവിന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ സഖ്യത്തിനില്ല. ഒന്നാമത്തെ കാര്യം സുപ്രധാന വകുപ്പുകളൊന്നും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. തോററ്റിന് ലഭിച്ച റവന്യൂ വകുപ്പ് മാത്രമാണ് പേരിനുള്ളത്. അശോക് ചവാനെ പോലുള്ളവര്‍ മന്ത്രിസഭയുടെ ഭാഗമല്ല. മിലിന്ദ് ദേവ്‌റയും, സഞ്ജയ് നിരുപവും മന്ത്രിസഭയ്ക്ക് പുറത്തുതന്നെ. ഈ സാഹചര്യത്തില്‍ വലിയൊരു വിഭാഗം എന്തിനാണ് ഉദ്ധവിനെ പിന്തുണയ്ക്കുന്നതെന്നാണ് ചോദിക്കുന്നത്. ബിജെപി ഈ ചാഞ്ചാട്ടത്തെയാണ് നോട്ടമിടുന്നത്. രാഹുല്‍ വിഭാഗം തന്നെ സഖ്യത്തെ വീഴ്ത്തുമെന്നാണ് പ്രവചനം.

തിരഞ്ഞെടുപ്പ് ഉടനില്ല

തിരഞ്ഞെടുപ്പ് ഉടനില്ല

ഉദ്ധവ് ഇത്രയൊക്കെ കടമ്പകള്‍ കടന്നാലും തിരഞ്ഞെടുപ്പ് ഉടന്‍ നടക്കില്ല. കാരണം ഹ്രസ്വകാല തിരഞ്ഞെടുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒമ്പത് സീറ്റുകളാണ് ഏപ്രില്‍ 24ന് ഒഴിവ് വരുന്നത്. അതിന് മുമ്പേ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇത് മാര്‍ച്ചില്‍ നടക്കേണ്ടതാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊപ്പം ഇത് നടത്താനുള്ള സാധ്യത കുറവാണ്. പകരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ആദ്യ നടത്തിയേക്കും. ഉദ്ധവിന് തല്‍ക്കാലം എങ്ങോട്ടും നീങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബിജെപിക്ക് ചിരിക്കാനുള്ള അവസരം കൂടിയാണിത്.

English summary
shiv sena plans to break bjp's governor game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X