കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞടുപ്പ് ; രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ

  • By Desk
Google Oneindia Malayalam News

മുംബൈ: ഗുജറാത്ത് തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി പോരാട്ടം നടത്തിയതിനാണ് എെഎസിസി പ്രസിഡന്‍റ് രാഹുല്‍‌ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയത് . ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഉദ്ധവി താക്കറെ രംഗത്ത് വന്നത്.

നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം ഏറ്റെത്തത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്നതില്‍ ഒരു എതിര്‍പ്പും കാണിക്കേണ്ട ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെ പറ‍ഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയരങ്ങളിലേക്ക് എത്തിക്കണോ എന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കട്ടെയെന്നും ലേഖനത്തില്‍ പറയുന്നു.

uddhav-thackeray

വിജയിക്കുമോ എന്ന ഉറപ്പില്ലാത്ത ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല രാഹുല്‍ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നുവെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലടക്കം ബിജെപിക്കെതിരെ ശിവസേന രംഗത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചുകൊണ്ടുള്ള താക്കറെയുടെ പ്രസ്താവന ബിജെപിയുമായുള്ള അകല്‍ച്ച തുറന്ന് കാട്ടുകായാണ്. മഹാരാഷ്ട്ര എന്‍ഡിഎ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ രംഗത്ത് വന്നിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ മഹാരാഷ്ട്ര ഭരണത്തില്‍ നിന്ന് താഴെയിറക്കണമെന്ന് പാര്‍ട്ടി പരിപാടിയില്‍ വെച്ച് അണികളോട് ആദിത്യ താക്കറെ പറഞ്ഞിരുന്നു. ഭരണം നഷ്ടമാവുമെഭ്കിലും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണത്തെകാളും പ്രകടനം മെച്ചപ്പെചടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.

English summary
shiv sena head uddav thackeray praises rahul gandi for good performance of congress in gujarat assembly election. thackeray said an editorial in the shiv sena mouthpiece daily saamana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X