കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 90ലേക്ക്..... അച്ഛേദിന്‍ ഇതാണെന്ന് ശിവസേന.... കട്ടൗട്ടുകള്‍ നിരത്തി പരിഹാസം

Google Oneindia Malayalam News

മുംബൈ: പെട്രോള്‍ വില ലിറ്ററിന് 90 രൂപ എന്ന നിരക്കിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാരിന് മാത്രം അതിലൊരും കുലുക്കവുമില്ല. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധനയുടെ പട്ടിക ഉപയോഗിച്ച് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ് ശിവസേന. മുംബൈ നഗരത്തിലാകെയുള്ള പോസ്റ്ററുകളില്‍ ഇതാണ് അച്ഛേദിന്‍ എന്ന പരിഹാസമാണ് ശിവസേന ഉയര്‍ത്തിയിരിക്കുന്നത്. നല്ല ദിനങ്ങള്‍ വരുമെന്ന് മുമ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് ഈ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

1

മുംബൈയിലും ദില്ലിയിലുമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ധനത്തിന് ഈടാക്കുന്നത്. ഇതിനിടയിലാണ് ശിവസേനയുടെ പരിഹാസം എത്തുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ 87.89 രൂപയ്ക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ഡീസലിന് 77.09 എന്ന നിരക്കും. രാജ്യത്തെ പല നഗരങ്ങളിലും ഇന്ധന വില പരിധി വിട്ട് വര്‍ധിക്കുന്നുണ്ട്. അതേസമയം ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസും സിപിഎമ്മും നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശിവസേനയുടെ പിന്തുണ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജ് താക്കറെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം നുണയന്‍മാരുടെ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ബിജെപിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!

രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത്... വാരിയെല്ലുകള്‍ വരെ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറി!!രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത്... വാരിയെല്ലുകള്‍ വരെ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറി!!

English summary
shiv sena puts up posters highlighting hike in fuel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X