കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ പോലീസിനെതിരെ വിമർശനവുമായി ശിവസേന; തീവ്രവാദികളെ കടത്തി വിടുന്നു, വിമർശനം സാമ്നയിലൂടെ!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീർ പോലീസിനെതിരെ രൂക്ഷ വിമർശലനവുമായി ശിവസേന. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് വിമർശനം.

അതിർത്തി കടന്നുള്ള തീവ്രവാദം കശ്​മീരിൽ വ്യാപകമാണ്​. തീവ്രവാദികളെ അതിർത്തി കടക്കാൻ കശ്മീർ പോലീസ് സഹായിക്കുകയാണ്. ഇതേ കുറ്റത്തിനാണ് പ്രസിഡന്റിന്റെ മെഡൽ വാങ്ങിയ പോലീസുകാരൻ അറസ്റ്റിലായത്. പോലീസിനെ മറ്റ് കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ഉപയോഗിക്കുന്നതെന്നും സാമ്നയിലൂടെ വിമശിക്കുന്നു.

Shiv Sena

അതേസമയം ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്​ ചരിത്രപരമായ തീരുമാനമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. റിപബ്ലിക്​ ദിനാഘോഷങ്ങൾക്കിടെ ഇന്ത്യയിലെ ജനങ്ങൾക്ക്​ ഈ സന്തോഷം കാണാനാവുമെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിലെ എല്ലാ വീടുകള്‍ക്കും മുകളിലുമായി ത്രിവര്‍ണപതാക പാറുന്നത് കാണണം. നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

English summary
Shiv Sena questions police's role in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X