Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തില്‍ എത്തിയിട്ടും ബിജെപി മാറ്റമൊന്നും ഉണ്ടാക്കിയില്ല: വിമര്‍ശനവുമായി ശിവസേന

മുംബൈ: വലിയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ എത്തിയിട്ടും രാജ്യത്ത് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് എന്‍ഡിഎ ഘതകകക്ഷിയായ ശിവസേന. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും എന്ത് മാറ്റമാണ് ബിജെപി ഉണ്ടാക്കിയതെന്നും ശിവസേന ചോദിക്കുന്നു.

രാമക്ഷേത്ര നിര്‍മാണം, പാകിസ്തനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ സര്‍ക്കാര്‍ ചെയ്ത നടപതികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ശിവസേനയുടെ വിമര്‍ശനം.

shiv sena

ഏകീകൃത സിവില്‍ കോഡ്, അഴിമതി നിര്‍മാര്‍ജനം, ഹിന്ദുത്വം എന്നിവയില്‍ എന്ത് മാറ്റമാണ് ബിജെപി അധികാരത്തില്‍ എത്തിയിട്ടും ഉണ്ടായത്. ജനങ്ങള്‍ ഇതിനെല്ലാം കാരണങ്ങള്‍ തേടുന്നുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പഴയ സര്‍ക്കാരിന്റെ തെറ്റുകള്‍ തന്നെ ആവര്‍ത്തിക്കപ്പെടുന്നത് ജനങ്ങളുടെ കോപം ക്ഷണിച്ച് വരുത്താന്‍ ഇടയാക്കും. മുംബൈ ഭീകരാക്രമണം, കാര്‍ഗില്‍ യുദ്ധം എന്നിവയ്ക്ക് ശേഷം ചോദിച്ച അതേ ചോദ്യങ്ങളാണ് പത്താന്‍കോട് ആക്രമണത്തിനുശേഷവും ഉയരുന്നത്. ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയാല്‍ അത് കോണ്‍ഗ്രസിനെയാകും സഹായിക്കുക എന്നും എഡിറ്റോറിയലില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+