കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ പ്രതിഷേധം; ബിസിസിഐ പിസിബിയോട് മാപ്പു പറഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യ പാക് ക്രിക്കറ്റ് ബോര്‍ഡുകളുടെ ചര്‍ച്ചയ്ക്കിടെ ശിവസേന നടത്തിയ പ്രതിഷേധത്തില്‍ ബിസിസിഐ പിസിബിയോട് മാപ്പു പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ശിവസേനയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പാക്കിസ്ഥാന്‍ ബോര്‍ഡിന് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ബിസിസിഐയുടെ കത്തില്‍ വ്യക്തമാക്കി.

ഇന്ത്യ പാക് ക്രിക്കറ്റ് സീരീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്താനിരിക്കെ ആയിരുന്നു ശിവസേന പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് ചര്‍ച്ച ഉപേക്ഷിക്കുകയും പാക്കിസ്ഥാന്‍ ഒഫീഷ്യലുകള്‍ മടങ്ങിപ്പോവുകയുമായിരുന്നു.

shiv-sena-logo

ശിവസേനയുടെ പാക്കിസ്ഥാനോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 2016ല്‍ നടക്കേണ്ട ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ ക്ഷമാപണം. പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് ഒഴിവാക്കാനായാണ് ബിസിസിഐ മാപ്പു പറഞ്ഞ് കത്തെഴുതിയതെന്നാണ് റിപ്പാര്‍ട്ട്.

ഡിസംബറില്‍ യുഎഇയില്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് കാണിച്ച് ബിസിസിഐ കേന്ദ്ര സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്. 2015 മുതല്‍ 2023 വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 6 ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പര അനിശ്ചിതത്വത്തിലാവുകയായിരുന്നു.

English summary
Shiv Sena's protest; BCCI apologises to PCB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X