Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ശ്രദ്ധ പശുവില്‍; കര്‍ഷക ആത്മഹത്യ അവഗണിക്കുന്നതായി ശിവസേന

മുംബൈ: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന വീണ്ടും രംഗത്തെത്തി. കര്‍ഷക ആത്മഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നബിജെപിയുടെ ശ്രദ്ധ പശുവിലാണെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ പശുസ്‌നേഹം കാപട്യം നിറഞ്ഞതാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ വിമര്‍ശിക്കുന്നുണ്ട്.

പശുവിനെ കൊല്ലുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിനെ തങ്ങള്‍ അഭിനന്ദിക്കന്നു. എന്നാല്‍, കര്‍ഷകരുടെ ആത്മഹത്യയ്‌ക്കെതിരെ ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. ഇവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെയാണ് ബിജെപിയുടെ പശുസ്‌നേഹം.

shivsena

ഉത്തര്‍ പ്രദേശിലും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും പശുവിന്റെ കാര്യത്തില്‍ ബിജെപിക്ക് രണ്ട് നയങ്ങളാണ്. ഒരു സ്ഥലത്ത് നിയമം കര്‍ശനമാക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത് അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. പശുക്കളുമായി ബന്ധപ്പെട്ട നിലപാടില്‍ ബിജെപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നും ശിവസേന വ്യക്തമാക്കി.

കര്‍ഷകരുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവര്‍ പശുവിനെ തീറ്റിക്കുകയാണോ വേണ്ടത് അതോ സ്വയം ഭക്ഷണം കഴിക്കുകയാണോ വേണ്ടതെന്ന് ബിജെപി വ്യക്തമാക്കണം. കര്‍ഷകരുടെ കാര്യത്തില്‍ നിലപാട് ഉടന്‍ വ്യക്തമാക്കണമെന്നും ശിവസേന പറഞ്ഞു. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന അടുത്തിടെ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+