കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാവില്ല: സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ശിവസേന

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാവില്ല | #Shivsena | #BJP | #Congress | Oneindia Malayalam

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടന്നു കൊണ്ടിരിക്കെ കൂട്ടിയും കിഴിച്ചുമുളള കണക്കെടുപ്പിലാണ് രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും. 2014 ലെ അത്ഭുത പ്രകടനം എന്‍ഡിഎയ്ക്ക് ഇത്തവണ കാഴ്ച്ച വെക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

<strong> നിങ്ങളൊരു മുഖ്യമന്ത്രിയും മോദി ഈ രാജ്യത്തെ പ്രധാനമന്ത്രിയുമാണ്: മമതയ്ക്കെതിരെ വിമര്‍ശനവുമായി സുഷമ</strong> നിങ്ങളൊരു മുഖ്യമന്ത്രിയും മോദി ഈ രാജ്യത്തെ പ്രധാനമന്ത്രിയുമാണ്: മമതയ്ക്കെതിരെ വിമര്‍ശനവുമായി സുഷമ

മറുവശത്ത് കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ തവണത്തെ തകര്‍ച്ചയില്‍ നിന്ന് മികച്ചൊരു തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്. യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയില്‍ കളംപിടിക്കാന്‍ എസ്പി-ബിഎസ്പി സഖ്യം, ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രാദേശിക കക്ഷികളും സജീവമായി തന്നെ രംഗത്തുണ്ട്.

2014 ല്‍

2014 ല്‍

2014 ല്‍ 272 എന്ന മാത്രിക സഖ്യ മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. 282 സീറ്റുകളുമായി ബിജെപി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ ഒറ്റകകക്ഷിയായപ്പോള്‍ എന്‍ഡിഎയുടെ അംഗബലം 300 ന് മുകളില്‍ പോയി. കേവലം 44 സീറ്റുകളായിരുന്നു അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്.

റാം മാധവ്

റാം മാധവ്

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അത്ര അനുകൂലമായിരിക്കില്ലെന്ന സൂചനയാണ് എന്‍ഡിഎ ക്യാമ്പുകളില്‍ നിന്ന് തന്നെ വരുന്ന പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ശിവസേനയും

ശിവസേനയും

ഇതിന് പിന്നാലെയാണ് സമാന പ്രസ്താവനയുമായി ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും രംഗത്ത് എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ശിവസേനയുടം മുതിര്‍ന്ന നേതാവായ സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടത്.

സഞ്ജയ് റാവുത്ത്

സഞ്ജയ് റാവുത്ത്

സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് ബിജെപി നേതാവ് രാംമാധവ് പറഞ്ഞിതിനോട് യോജിക്കുകയാണ്. ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകകക്ഷിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല. എങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും റാവുത്ത് അഭിപ്രായപ്പെട്ടു.

കിട്ടുകയാണെങ്കില്‍ സന്തോഷം

കിട്ടുകയാണെങ്കില്‍ സന്തോഷം

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ രാം മാധവ് അഭിപ്രായപ്പെട്ടത്. ബിജെപിക്ക് തനിച്ച് 271 സീറ്റുകള്‍ കിട്ടുകയാണെങ്കില്‍ സന്തോഷം. ഘടകക്ഷികളുടെ സഹായത്തോടെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പരസ്യമായി പറയുന്നു

പരസ്യമായി പറയുന്നു

ലോക്സഭാ തിര‍ഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് പരസ്യമായി പറയുന്നത്. തിരഞ്ഞെടുപ്പ് കഴിയാന്‍ രണ്ട് ഘട്ടങ്ങള്‍ മാത്രം ഭാക്കിയുള്ളപ്പോഴാണ് ഈ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.

ആര്‍എസ്എസിലൂടെ

ആര്‍എസ്എസിലൂടെ

ആര്‍എസ്എസിലൂടെ പാര്‍ട്ടിയിലെത്തിയ കരുത്തനായ നേതാവാണ് രാംമാധവ്. അദ്ദേഹത്തിന്‍റെ അഭിപ്രായം ആര്‍എസ്എസിന്‍റെ കൂടി അഭിപ്രായമായിട്ടാണ് വിലയിരുത്തുന്നത്. പ്രാദേശിക ശക്തികളുടെ ശക്തമായ പോരാട്ടമാണ് ബിജെപിയുടെ മുന്നേറ്റത്തിന് പ്രധാനമായും തടയിടുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ ബിജെപിക്ക് തനിച്ച് 282 സീറ്റായിരുന്നു ലഭിച്ചത്. ഒരു പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ 30 വര്‍ഷത്തിന് ശേഷം ഒറ്റക്ക് ഭൂരിപക്ഷം നേടാനായ പ്രകടനം. പാര്‍ട്ടി നേതൃത്വത്തിലുള്ള എന്‍ഡിഎ 336 സീറ്റും നേടി. ഇത്തവണ ആ വിജയം ആവര്‍ത്തിക്കാനിടയില്ലെന്നാണ് സഖ്യകക്ഷിയും പാര്‍ട്ടി നേതാവും അഭിപ്രായപ്പെടുന്നത്

പൂര്‍ണ്ണ വിശ്വാസം

പൂര്‍ണ്ണ വിശ്വാസം

അതേസമയം ബിജെപിയുടെ വലിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി പ്രസിഡന്‍റ് അമിത് ഷായ്ക്കും പൂര്‍ണ്ണ വിശ്വാസമാണ് ഉള്ളത്. ബിജെപി 2014ലെ വിജയത്തെ മറികടക്കുമെന്നാണ് ഇരുവരും നിരന്തരം അഭിപ്രായപ്പെടുന്നത്.

English summary
shiv sena says bjp may not get magic number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X