മോദി ബിജെപി എംപിമാരുടെ വായ വൃത്തിയാക്കണമെന്ന് ശിവസേന
മുംബൈ: വിവാദ പ്രസ്താവനകള്‍ ശീലമാക്കിയ ബിജെപി എംപിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരുടെ വായ വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ശിവസേന പരിഹസിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ കാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.
അടുത്തിടെ ബിജെപി എംപിമാര്‍ പലകാര്യത്തിലും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിരുന്നു. പല വിവാദത്തിലും പ്രധാനമന്ത്രി മൗനം പാലിച്ചതും ശ്രദ്ധേയമായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവസേന സാമ്‌നെയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പുകവലി കമ്പനികള്‍ക്കുവേണ്ടി രംഗത്തെത്തിയ ബിജെപി എം പി ദിലീപ് കുമാറിന് നൊബൈല്‍ സമ്മാനം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. പുകവലി കാന്‍സറിന് കാരണമാക്കില്ലെന്നും പുകവലിക്കുന്നവര്‍ നൂറുവയസുവരെ ജീവിച്ചിരിക്കുമെന്നുമൊക്കെ ദിലീപ് കുമാര്‍ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു.
പുകയില ഉത്പന്ന നിയന്ത്രണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് ദിലീപ് കുമാര്‍. പുകയില പാക്കറ്റുകളില്‍ നല്‍കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പിന്റെ വലിപ്പം കൂട്ടുന്നതിനെതിരെയായിരുന്നു ദിലീക് കുമാര്‍ രംഗത്തെത്തിയത്. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുകയും പുകയില കമ്പനികള്‍ക്ക് അനുകൂല നിലപാട് എടുക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications