സല്‍മാന്‍ ഖാന്റെത് രക്ഷപ്പെടല്‍; സത്യം മറ്റൊന്നാണെന്ന് ശിവസേന
മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സല്‍മാന്‍ ഖാന് അനുകൂലമായി വന്ന വിധി നിര്‍ഭാഗ്യകരമാണെന്ന് ശിവസേന. സത്യം മറ്റൊന്നാണെന്നും കേസില്‍ നിന്നും സല്‍മാന്‍ ഖാന്‍ താത്കാലികമായെങ്കിലും രക്ഷപ്പെട്ടിരിക്കുകയാണെന്നും ശിവസേന വക്താവ് അരവിന്ദ് ഭോസ്ലെ പറഞ്ഞു.
ഇത്തരം വിധികള്‍ പുറത്തുവരുമ്പോഴാണ് പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നകാര്യം ചര്‍ച്ച ചെയ്യപ്പെടുന്നത്. സല്‍മാന്റെ വിധി തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അദ്ദേഹം പറഞ്ഞു. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാനെ മുംബൈ ഹൈക്കോടതി മവറുതെവിട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അരവിന്ദ് ഭോസ്ലെ.

2002ല്‍ നടന്ന സംഭവത്തില്‍ സല്‍മാനെ സെഷന്‍സ് കോടതി 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, സെഷന്‍സ് കോടതി വിധി വസ്തുതകള്‍ ശരിയായി പരിശോധിക്കാതെയുള്ളതാണെന്നും സല്‍മാനെതിരായ മൊഴി വിശ്വസനീയമല്ലെന്നും കാട്ടിയാണ് ഹൈക്കോടതി ജസ്റ്റിസ് എ ആര്‍ ജോഷി വിധി പ്രസ്താവിച്ചത്.
വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ സല്‍മാനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ലഭിക്കാത്തത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും സല്‍മാന്‍ ഖാന് എതിരായിട്ടുണ്ടായിരുന്നെങ്കിലും വിധി നിയമവിദഗ്ധരെപോലും അമ്പരപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications