കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിഓയില്‍ പ്രയോഗം; കുല്‍ക്കര്‍ണി പാക്കിസ്ഥാന്‍ ഏജന്റാണെന്ന് ശിവസേന

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരായ പ്രതിഷേധമെന്ന നിലയില്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ കരിഓയില്‍ ഒഴിച്ചതിനെ ന്യായീകരിച്ച് ശിവസേന രംഗത്തെത്തി. പരിപാടിയുടെ മുഖ്യ സംഘാടകന്‍ കൂടിയായ കുല്‍ക്കര്‍ണി പാക്കിസ്ഥാന്‍ ഏജന്റാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് ആരോപിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നിലപാടിനെ സഞ്ജയ് റാവത് സ്വാഗതം ചെയ്തു. പുസ്തക പ്രകാശന ചടങ്ങില്‍ ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധതയുണ്ടെങ്കില്‍ സംഘാടകര്‍ ആയിരിക്കും ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

sudheendra-kulkarni

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ശിവസേന പ്രതിഷേധം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരം വാര്‍ത്തകള്‍ തെറ്റാണ്. ശിവസേന അത്തരമൊരു നിലപാട് കൈക്കൊണ്ടിട്ടില്ല. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനമാണ് പുസ്തക പ്രകാശനത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നതെന്നും അത് അനുവദിക്കില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.

നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ ആക്രമണത്തെ അപലപിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ അസഹിഷ്ണുതയുടെ അടയാളമാണെന്നും അവ ഉപേക്ഷിക്കണമെന്നുമായിരുന്നു അദ്വാനി പ്രതികരിച്ചത്. മുംബൈയിലെ വേര്‍ളിയിലെ നെഹ്‌റു സെന്ററില്‍ വച്ചാണ് 'നെയ്തര്‍ എ ഹ്വോക്ക് നോര്‍ എ ഡോവ്; ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാക്കിസ്താന്‍സ് ഫaറിന്‍ പോളിസി' എന്ന പുസ്തകത്തിന്റെ പ്രകാശനം.

English summary
Shiv Sena says Sudheendra Kulkarni is a Pakistani agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X