അജിത് പവാർ എത്തുന്നത് എൻസിപി എംഎൽഎമാർക്കൊപ്പമെങ്കിൽ ബിജെപിയെ ശിവസേന വട്ടംകറക്കും; നീക്കമിങ്ങനെ
അജിത് പവാർ ബിജിപിയിൽ പോകുമോ എന്നത് സംബന്ധിച്ച ചർച്ച ഇപ്പോൾ സജീവമായി നടക്കുകയാണ്. അജിത് പവാർ ഒരു കൂട്ടം എൻസിപി നേതാക്കൾക്കൊപ്പം ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ ചർച്ച നടക്കുന്നുണ്ട്. അങ്ങനെ അജിത് പവാർ ബിജെപിയിലേക്ക് പോവുകയാണെങ്കിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം മഹാരാഷ്ട്രയിൽ സർക്കാരിന്റെ ബാഗമാകില്ലെന്ന് ശിവശേന മുന്നറിയിപ്പ് നൽകി.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ബിജെപിക്കൊപ്പം പ്രത്യക്ഷമായി പോകില്ലെന്നാണ് താൻ കരുതുന്നുത് എന്നാണ് ശിവസേന വക്താവ് സഞ്ജയ് ഷിർസാത്ത് പറയുന്നത്. ബിജെപിക്കൊപ്പം എൻസിപി വന്നാൽ മാഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം മുന്നോട്ടില്ല എന്നുതന്നെയാണ് ഏക്നാഥി ഷിൻഡെ വിഭാഗം വ്യക്തമാക്കുന്നത്. അതിനെക്കുറിച്ചുള്ള തങ്ങളുടെ നയം വ്യക്തമാണെന്ന് പാർട്ടി പറയുന്നു. എൻസിപി ഒറ്റിക്കൊടുക്കുന്ന പാർട്ടിയാണെന്നും അധികാരത്തിൽ പോലും എൻസിപിക്കൊപ്പം ഉണ്ടാവില്ലെന്നും ഷിൻഡെ വിഭാഗം പറയുന്നു.

ബിജെപി എൻസിപിയെ അവരോടൊപ്പം കൊണ്ടുപോയാൽ മഹാരാഷ്ട്ര ഇഷ്ടപ്പെടില്ലെന്നും തങ്ങൾ അങ്ങനെയാണെങ്കിൽ പുറത്തുപോകുമെന്നുമാണ് ഷിൻഡെ വിഭാഗം പറഞ്ഞിരിക്കുന്നത്.. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അവിഭക്ത ശിവസേന കാരണം തങ്ങൾ കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോകുന്നത് ആളുകൾ ഇഷ്ടപ്പെട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.
അജിത് പവാർ ഒന്നും പറഞ്ഞിട്ടില്ല അതിനർത്ഥം എൻസിപിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണെന്നാണ് സഞ്ജയ് ഷിർസത് പറഞ്ഞത്.
"ഞങ്ങൾ കോൺഗ്രസ്-എൻസിപി (മുൻ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാഗമായിരുന്നു) അവർക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ ആണ് അവിടെ നിന്നും വിട്ടത്. അജിത് പവാറിന് അവിടെ സ്വാതന്ത്ര്യമില്ല. അതിനാൽ, അദ്ദേഹം എൻസിപി വിട്ടാൽ ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യും, അദ്ദേഹം ഒരു കൂട്ടം എൻസിപി (നേതാക്കളുമായി) വന്നാൽ ഞങ്ങൾ സർക്കാരിൽ ഉണ്ടാകില്ല എന്നാണ് ശിവസേന നേതാവ് പറഞ്ഞിരിക്കുന്നത്..
മകൻ പാർത്ഥ് പവാർ നേരത്തെ തിരഞ്ഞെടുപ്പിൽ തോറ്റതാണ് അജിത് പവാറിന്റെ അനിഷ്ടത്തിന് കാരണം എന്നാണ് ശിവസേന പറയുന്നത്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള 16 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണം എന്ന ഹർജിയുമായി ഈ അതൃപ്തിക്ക് ബന്ധമില്ലെന്നും പറയുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വക്താവായി ഷിർസാത്തിനെ അടുത്തിടെ ആണ് നിയമിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ മാവൽ മണ്ഡലത്തിൽ നിന്ന് അജിത്തിന്റെ മകൻ പാർത്ഥ് പവാർ പരാജയപ്പെട്ടിരുന്നു.
"അജിത് പവാറിനെ ബന്ധപ്പെടാനാകാത്തത് പുതിയ കാര്യമല്ലെന്നും എന്നാൽ മാധ്യമങ്ങൾ കാണിക്കുന്ന അദ്ദേഹത്തിന്റെ അതൃപ്തിയും തങ്ങളുടെ കേസും (സുപ്രീം കോടതിയുടെ പരിഗണനയിലാണ്) ഒരു ബന്ധവുമില്ലെന്നുമാണ് വക്താവ് പറയുന്നത് . മകൻ പാർത്ഥ് പവാർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ അജിത് പവാറിന് അതൃപ്തിയുണ്ടെന്നു ശിർസാത്ത് പറഞ്ഞു.












Click it and Unblock the Notifications