കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെ നേപ്പാളിലേക്ക് കടന്നു, ശിവസേന പറയുന്നത്, ഇന്ത്യക്ക് കിട്ടില്ല, മറ്റൊരു ദാവൂദാകും!!

Google Oneindia Malayalam News

മുംബൈ: ഉത്തര്‍പ്രദേശിലെ എട്ട് പോലീസുകാരെ കൊടും കുറ്റവാളി വികാസ് ദുബെ കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ശിവസേന. യുപി സര്‍ക്കാരിന്റെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് എന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. ഉത്തംപ്രദേശ് എന്നായിരുന്നു യോഗി ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതേ ഉത്തംപ്രദേശ് പോലീസുകാരുടെ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്. രാജ്യം അതില്‍ ഞെട്ടിയിരിക്കുകയാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

1

ഇതുവരെ വികാസ് ദുബെയെ പിടിക്കാന്‍ യോഗിക്ക് സാധിച്ചിട്ടില്ല. പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ദുബെ നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് ശിവസേന പറഞ്ഞു. ഇന്ത്യക്ക് ഒരിക്കലും അങ്ങനെയാണെങ്കില്‍ ദുബെയെ കിട്ടാന്‍ പോകുന്നില്ല. ഇന്ത്യക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ നേപ്പാളുമായി നല്ല ബന്ധമല്ല ഉള്ളത്. നേപ്പാളിന് ഇന്ത്യക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തില്‍ മറ്റൊരു ദാവൂദ് ഇബ്രാഹിമായി ദുബെ മാറിയേക്കാം. അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബെ പറഞ്ഞു. ദാവൂദ് പാകിസ്താനില്‍ ഒളിച്ച് കഴിയുന്ന കാര്യം പരാമര്‍ശിച്ചായിരുന്നു ശിവസേനയുടെ ഒളിയമ്പ്.

Recommended Video

cmsvideo
Kerala Extends Covid Restrictions Till July 2021 | Oneindia Malayalam

കാണ്‍പൂരിലെ ഏറ്റുമുട്ടല്‍ പഴയ ചില ഓര്‍മകള്‍ കൂടിയാണ് സമ്മാനിക്കുന്നത്. നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് യുപിയിലെ തന്നെ നാഥുവാപുരില്‍ പോലീസുകാരെ ഒരു കൂട്ടം കൊലപ്പെടുത്തിയ സംഭവവും ഇതേ പോലെയായിരുന്നു. ആദിത്യനാഥിന്‍രെ ഭരണത്തില്‍ എന്താണ് മാറിയതെന്ന് അദ്ഭുതപ്പെടുകയാണ്. 40 വര്‍ഷം കഴിഞ്ഞിട്ടും ഇതൊക്കെ യോഗിയുടെ ഭരണത്തിലും സംഭവിക്കുന്നു എന്നതാണ് അദ്ഭുതപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശ് എക്കാലത്തും ഗുണ്ടകളുടെയും അവരുടെ കുറ്റകൃത്യങ്ങളുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇതൊക്കെ അവസാനിപ്പിച്ചെന്ന് പറയുന്നുണ്ട്. കാണ്‍പൂരിലെ സംഭവങ്ങള്‍ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

യോഗിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ 113 കുറ്റവാളികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ദുബെയുടെ പേര് ഇതില്‍ നിന്ന് എങ്ങനെയാണ് വിട്ടുപോയതെന്ന് ശിവസേന ചോദിക്കുന്നു. 60ലധികം കേസുകള്‍ ദുബെയ്‌ക്കെതിരെയുണ്ട്. തെളിവുണ്ടായിട്ടും എങ്ങനെയാണ് ഇത്രയും നാള്‍ ദുബെ രക്ഷപ്പെട്ടിരുന്നത്. ഏറ്റുമുട്ടലിന് ശേഷമാണഅ ദുബെയുടെ വീട് അനധികൃതമാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കും. അവരുടെ രക്ഷിതാക്കള്‍ക്ക് മകനെ തിരിച്ച് കിട്ടുമോ, കുട്ടികള്‍ക്ക് സ്വന്തം പിതാവിനെ തിരിച്ച് കിട്ടുമോ എന്നും ശിവസേന ചോദിച്ചു.

പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!പ്രതിരോധത്തില്‍ പിഴച്ച് രാഹുല്‍ ഗാന്ധി...11 തവണ, തിരിഞ്ഞുനോക്കിയില്ല, ബിജെപിക്ക് രാഷ്ട്രീയായുധം!!

English summary
shiv sena says there are reports vikas dubey fled to nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X