കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി ശിവസേനയുടെ ഗെയിം, 5 സീറ്റുകളില്‍.... ഫട്‌നാവിസിന് ചിരി, കോണ്‍ഗ്രസ് കളം വിട്ടു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണറുമായുള്ള പോര് കഴിഞ്ഞതിന് പിന്നാലെ ശിവസേന ബിജെപിയുമായി അടുക്കുന്നു. തിരഞ്ഞെടുപ്പില്‍ ഇരുവരും ധാരണയോടെ മത്സരിക്കാനാണ് തീരുമാനം. അതേസമയം സഖ്യത്തിനുള്ളിലെ അമ്പരിപ്പിക്കുന്ന തീരുമാനമാണിത്. എംഎല്‍സി നാമനിര്‍ദേശത്തിനായി എല്ലാ സഹായവും ചെയ്ത കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയുടെ നീക്കത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ്. ഉദ്ധവ് ബിജെപിയുമായി സംസാരിക്കാന്‍ തന്റെ അടുപ്പക്കാരനെ തന്നെ അയച്ചിരിക്കുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം നാമനിര്‍ദേശ പത്രികയും നല്‍കും. ഇതോടെ കാര്യങ്ങള്‍ ബിജെപി വിചാരിച്ചത് പോലെയാണ് വരുന്നത്.

ശിവസേനയുടെ അടവ്

ശിവസേനയുടെ അടവ്

ബിജെപിയുമായി നേരിട്ട് മത്സരമൊഴിവാക്കാനാണ് ശിവസേനയുടെ ശ്രമം. ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നാണ് ആവശ്യം. അതല്ലെങ്കില്‍ എതിരാളികളെ നിര്‍ത്താതിരിക്കുക എന്ന ആവശ്യവും അറിയിച്ചിട്ടുണ്ട്. ഒമ്പത് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ഉദ്ധവ് താക്കറെ നേരിട്ടാണ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ബിജെപി ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്.

ഫട്‌നാവിസിനെ കണ്ടു

ഫട്‌നാവിസിനെ കണ്ടു

ഏക്‌നാഥ് ഷിന്‍ഡെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കണ്ട് കാര്യം അറിയിച്ചിരിക്കുകയാണ്. ബിജെപിയുടെ മൊത്തം നേതാക്കളുടെയും പിന്തുണ വാങ്ങാനാണ് ആവശ്യം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഇതിനെ അനുകൂലിക്കുമോ എന്ന് വ്യക്തമല്ല. ഉദ്ധവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുക എന്ന ഓപ്ഷനാണ് ശിവസേന പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇത് അംഗീകരിക്കപ്പെടാനാണ് സാധ്യത. ഉദ്ധവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട് ദേവേന്ദ്ര ഫട്‌നാവിസിന്.

നിലപാട് ഇങ്ങനെ

നിലപാട് ഇങ്ങനെ

ബിജെപി നാല് സീറ്റുകളില്‍ എന്തായാലും മത്സരിക്കും. ഇക്കാര്യം ഷിന്‍ഡെയെ ഫട്‌നാവിസ് അറിയിച്ചിട്ടുണ്ട്. അതേസമയം മറ്റ് അഞ്ച് സീറ്റുകളില്‍ മഹാവികാസ് അഗാഡി മത്സരിക്കും. ഈ അഞ്ച് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വെക്കില്ല. പകരം നാല് സീറ്റുകളില്‍ ശിവസേനയോ സഖ്യമോ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സഖ്യത്തിനുള്ളില്‍ ധാരണയാവേണ്ടി വരും. ശരത് പവാര്‍ സമ്മതിച്ചാലും കോണ്‍ഗ്രസിലെ പൃഥ്വിരാജ് ചവാനും അശോക് ചവാനും സമ്മതിക്കാന്‍ സാധ്യതയില്ല.

ഉദ്ധവ് ഇറങ്ങും

ഉദ്ധവ് ഇറങ്ങും

ബിജെപി നാല് സീറ്റുകളില്‍ ആര് എതിര്‍ത്താലും വിജയിക്കുമെന്ന് ഫട്‌നാവിസ് പറയുന്നു. അതേസമയം മത്സരം വേണ്ടെന്ന നിലപാടിലാണ് ഉദ്ധവ്. അതുകൊണ്ട് അദ്ദേഹം നേരിട്ട് ബിജെപി നേതാക്കളെ കാണും. ഫട്‌നാവിസിനെ ഉടന്‍ തന്നെ കണ്ട് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജെപി എതിരാളിയായി മത്സരിച്ചാല്‍ ഭൂരിപക്ഷം കുറയുമെന്ന ഭയവും ഉദ്ധവിനുണ്ട്. എന്നാല്‍ ബിജെപിയില്‍ അദ്ദേഹത്തോടുള്ള സമീപനം ഇപ്പോഴും പോസിറ്റീവായത് കൊണ്ടാണ് പിന്തുണ ലഭിക്കുന്നത്.

കോണ്‍ഗ്രസ് കളം വിട്ടു

കോണ്‍ഗ്രസ് കളം വിട്ടു

തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റാണ് കോണ്‍ഗ്രസിന് മത്സരിക്കാനായി ലഭിക്കുക. വീണ്ടും ശിവസേന തങ്ങളെ ചെറുതാക്കി കാണിക്കുന്നത് ചവാന്‍ ഗ്രൂപ്പിനെയും രാഹുല്‍ ഗ്രൂപ്പിനെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തെ രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസിനെ അവഗണിച്ചിരുന്നു. അതേസമയം ഉദ്ധവ് ബിജെപിയുടെ സഹായം തേടുന്നത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാ സാഹേബ് തോററ്റ് മാത്രമാണ് ഇതിനെ പിന്തുണയ്ക്കുന്നത്. തോററ്റ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവാണ്. ഈ നീക്കത്തെ എന്ത് വന്നാലും കോണ്‍ഗ്രസ് അംഗീകരിക്കില്ല.

ശിവസേന മത്സരിക്കുന്നത്...

ശിവസേന മത്സരിക്കുന്നത്...

ശിവസേനയും എന്‍സിപിയും രണ്ട് സീറ്റുകളില്‍ മത്സരിക്കും. മൂന്നാം സീറ്റ് എന്‍സിപിക്ക് നല്‍കണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബിജെപി ഒരു സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശിവസേന തന്നെ രംഗത്തിറങ്ങിയത്. ഇപ്പോഴുള്ള വോട്ടിംഗ് ശതമാനം അനുസരിച്ച് ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാം. മഹാസഖ്യത്തിന് അഞ്ച് സീറ്റുകളിലും വിജയിക്കാം. എന്നാല്‍ പോരാട്ടം നടക്കുന്നത് ഒമ്പതാമത്തെ സീറ്റിലേക്കാണ്. രണ്ട് പേരും ഇക്കാര്യം വിട്ടുകൊടുക്കില്ല.

ത്രില്ലര്‍ പോരാട്ടം

ത്രില്ലര്‍ പോരാട്ടം

അവസാന സീറ്റില്‍ വിജയിക്കണമെങ്കില്‍ മഹാസഖ്യത്തിനും ബിജെപിക്കും നാല് വോട്ടുകള്‍ വേണം. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് ക്രോസ് വോട്ടിംഗ് നടക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു എംഎല്‍എയ്ക്ക് 29 വോട്ടുകളാണ് അംഗത്തെ തിരഞ്ഞെടുക്കുന്നതിനായി വേണ്ടത്. ബിജെപിക്ക് നിയമസഭയില്‍ 112 പേരുടെ പിന്തുണയുണ്ട്. സ്വന്തമായുള്ളത് 105 സീറ്റുകളാണ്. മഹാ വികാസ് അഗാഡിക്ക് 169 പേരുടെ പിന്തുണയുണ്ട്. അതേസമയം കോണ്‍ഗ്രസിന് ഗവര്‍ണറുടെ ക്വാട്ടയില്‍ ഒഴിവ് വരുമ്പോള്‍ ഒരു സീറ്റ് കൂടി നല്‍കാമെന്ന് സഖ്യത്തില്‍ ധാരണയായിട്ടുണ്ട്.

English summary
shiv sena seeks bjp's help for polls without contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X