കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുല

Google Oneindia Malayalam News

മുംബൈ: ശിവസേന എൻഡിഎയിലേയ്ക്ക് തിരിച്ചുവരണമെന്ന് കേന്ദ്രമന്ത്രി രംദാസ് അത്താവലെ. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിന് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവത്തും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അത്തവാലെയുടെ പ്രതികരണവും പുറത്തുവരുന്നത്. തങ്ങളുടെ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് ഇരു നേതാക്കളും പിന്നീട് വ്യക്തമാക്കിയിരുന്നു. ശിവസേന- എൻഡിഎ സഖ്യത്തിൽ പ്രതീക്ഷയർപ്പിച്ച് നേരത്തെയും അത്തവാലെ രംഗത്തെത്തിയിരുന്നു.

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

ഫോർമുല എന്ത്?

ഫോർമുല എന്ത്?


ശിവസേന എൻഡിഎ മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട അത്തവാലെ ഇരുപാർട്ടികൾക്കും അധികാരം പങ്കവെക്കാനുള്ള സൂത്രവാക്യവും കേന്ദ്രമന്ത്രി ഇതിനൊപ്പം തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. ശിവസേന അധ്യക്ഷനായ ഉദ്ധവ് താക്കറെ ഒരു വർഷം കൂടി മുഖ്യമന്ത്രി പദവിയിൽ തന്നെയിരിക്കണം. തുടർന്ന് അവശേഷിക്കുന്ന മൂന്ന് വർഷം മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നും അത്തേവാല നിർദേശിക്കുന്നു. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടില്ലാ എങ്കിൽ ശരത് പവാറും എൻസിപിയും എൻഡിഎയിൽ ചേരണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

ശിവസേനയോ എൻസിപിയോ?

ശിവസേനയോ എൻസിപിയോ?

'ശിവസേന ബിജെപിയുമായി കൈകോർക്കണം. ശിവസേന ബിജെപിക്കൊപ്പം ചേരുന്നില്ലെങ്കിൽ മഹാരാഷ്ട്രയുടെ വികസനത്തിനായി എൻഡിഎയിൽ ചേരണമെന്ന് ഞാൻ എൻസിപി തലവൻ ശരത് പവാറിനോട് അഭ്യർത്ഥിക്കുകയാണ്. ഭാവിയിൽ അദ്ദേഹത്തിന് വലിയ സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. വസേനക്കൊപ്പം നിന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അത്തേവാല മാധ്യമങ്ങളോട് പ്രതികരിച്ചു. ശിവസേനയ്ക്ക് ദില്ലി സെൻട്രലിൽ ഒന്നോ രണ്ടോ പദവികൾ നൽകണം. ശിവസേന കോൺഗ്രസിനും എൻസിപിക്കും ഒപ്പം ഉറച്ചുനിൽക്കരുതെന്നും തങ്ങൾക്കൊപ്പം വരണമെന്നും അത്തവാലെ ചൂണ്ടിക്കാണിക്കുന്നു.

 കൂടിക്കാഴ്ച നിർണ്ണായകം

കൂടിക്കാഴ്ച നിർണ്ണായകം

ശിരോമണി അകാലിദൾ എൻഡിഎ വിട്ടതിന് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവത്തും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അത്തവാലെയുടെ പ്രതികരണവും പുറത്തുവരുന്നത്. തങ്ങളുടെ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് ഇരു നേതാക്കളും പിന്നീട് വ്യക്തമാക്കിയിരുന്നു. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് വേണ്ടി അഭിമുഖം നടത്തുന്നതിന് വേണ്ടിയാണ് ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സഞ്ജയ് റാവത്ത് സംഭവത്തിൽ നൽകിയ പ്രതികരണം. മറാത്താ ദിനപത്രമായ സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് റാവത്ത്.

എൻഡിഎ വിട്ടത്

എൻഡിഎ വിട്ടത്


25 വർഷത്തോളം ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന 2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദവി രണ്ടര വർഷത്തേക്ക് വിഭജിക്കുന്നത് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്. തുടർന്ന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കോൺഗ്രസ്- ശിവസേന- എൻസിപി എന്നീ പാർട്ടികൾ ചേർന്ന് മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചാണ് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ നവംബറിലാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലെത്തുന്നത്.

പ്രതീക്ഷ ബാക്കി

പ്രതീക്ഷ ബാക്കി


ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെയും അത്തവാലെ പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച ഒത്തുതീർപ്പിനെക്കുറിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തുമായും ബിജെപിയുമായും സംസാരിച്ചിരുന്നതായുമാണ് അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പ്രതികരിച്ചത്. ഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയാണ് അത്തവാലെ ഇതെക്കുറിച്ച് പ്രതികരിച്ചത്.

ഒത്തുതീർപ്പ് ഫോർമുല

ഒത്തുതീർപ്പ് ഫോർമുല

ഒത്തുതീർപ്പിനായി ഇരുകൂട്ടർക്കും ഫോർമുല നിർദേശിച്ചതായും അത്തവാലെ പറഞ്ഞു. മൂന്ന് വർഷം മുഖ്യമന്ത്രി സ്ഥാനം ബിജെപിയ്ക്കും രണ്ട് വർഷം ശിവസേനയ്ക്കും എന്ന രീതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ബിജെപി ഇത് അംഗീകരിക്കുന്ന പക്ഷം ഇക്കാര്യം തന്റെ പാർട്ടിയുമായി ചർച്ച ചെയ്യാമെന്നാണ് സഞ്ജയ് റാവത്തിനെ ഉദ്ധരിച്ച് രാംദാസ് അത്തവാല പ്രതികരിച്ചത്. അത് താൻ ബിജെപിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാവുമെന്നും ബിജെപിയും ശിവസനയും ഒരുമിച്ച് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും അത്തവാലെ എഎൻഐയോട് പറഞ്ഞിരുന്നു.

English summary
Shiv Sena should join hands with BJP again: Ramdas Athawale came up with new formula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X