കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്നത്തെ കാലത്ത് എന്‍ഡിഎക്ക് പറഞ്ഞ വാക്കിന് വിലയുണ്ടായിരുന്നു'; തിരിച്ചടിച്ച് ശിവസേന

Google Oneindia Malayalam News

ദില്ലി: സമ്പദ് വ്യവസ്ഥ, വ്യാപാരം, കൃഷി എന്നീ മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. വിമാനത്താവളം, എയര്‍ ഇന്ത്യ, റെയില്‍വേ എന്നിവ എന്നിവ സ്വകാര്യ വല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും കര്‍ഷകരുടെ ജീവിതം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയും റെയില്‍വേയിലേക്ക് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് രാജിവെച്ച അകാലി ദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗറിനെ ശിവസേന പിന്തുണക്കുകയും ചെയ്തു.

ശിവസേനയുടെ വാദം

ശിവസേനയുടെ വാദം

ശിവസേന മുഖപത്രമായ സാമ്‌നയിലാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പാര്‍ട്ടി രൂക്ഷമായി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപക കാലം മുതല്‍ പാര്‍ട്ടിയുടെ ഘടകകക്ഷിയായിരുന്ന ശിരോമണി അകാലി ദളിനെ ചൊടിപ്പിച്ചതിനെ ശിവസേന കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടേയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടേയും കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നുവെന്ന് ശിവസേന പറഞ്ഞു. അന്ന് എന്‍ഡിഎ സഖ്യകക്ഷികളെ ബഹുമാനിക്കുകയും വിഷങ്ങള്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നുവെന്നാണ് ശിവസേനയുടെ വാദം.

 വാക്കിന് വിലയുണ്ടായിരുന്നു

വാക്കിന് വിലയുണ്ടായിരുന്നു

അന്നത്തെ കാലത്ത് ബിജെപിയുടെ വാക്കിന് വിലയുണ്ടായിരുന്നുവെന്നും ശിവസേന പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേനയുടെ അനുഭവം കൂടി കണക്കിലെടുത്താവണം പാര്‍ട്ടിയുടെ വിമര്‍ശനം. മഹാരാഷ്ട്രയെ പോലെ പഞ്ചാബും ഒരു കാര്‍ഷിക സമ്പദ്വ്യവസ്ഥയിലൂന്നിയ സംസ്ഥാനമാണ്. അതിനാല്‍ തന്നെ കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഈ രണ്ട് സംസ്ഥാനങ്ങളിലേയും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേയും കര്‍ഷക സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ടായിരുന്നുവെന്നും ശിവസേന വാദിച്ചു.

 പ്രതിപക്ഷ സംഘടനകള്‍

പ്രതിപക്ഷ സംഘടനകള്‍

കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്ല് കര്‍ഷക വിരുദ്ധമാണെന്നത് തന്നെയാണ് വാദം. ബില്ല് നടപ്പാക്കി കഴിഞ്ഞാല്‍ പഞ്ചാബിലെ കര്‍ഷകരെ അത് വലിയ തോതില്‍ ബാധിക്കുമെന്നും താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍

മോദി സര്‍ക്കാരിന്റെ നയങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, എയര്‍ ഇന്ത്യ, തുറമുഖങ്ങള്‍, റെയില്‍വേ, ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവയെ എല്ലാം സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തിലാണെന്നും കര്‍ഷക ജീവിതം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തിലാണെന്നും ശിവസേന ആരോപിച്ചു. സമ്പദ് വ്യവസ്ഥ, വ്യാപാരം, കൃഷി എന്നിവ സംബന്ധിച്ച മോദി സര്‍ക്കാരിന്റെ നയങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ശിവസേന കുറ്റപ്പെടുത്തി.

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam
പുതിയ നയങ്ങള്‍

പുതിയ നയങ്ങള്‍

പുതിയ നയങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത്തരമൊരു ബില്‍ രാജ്യത്തെ ഒരു കര്‍ഷക നേതാവുമായി കൂടിയാലോചിക്കുന്നതില്‍ എന്താണ് ദോഷമെന്നാണ് ശിവസേന ഉയര്‍ത്തുന്ന പ്രധാന ചോദ്യം. എന്‍സിപി മേധാവി ശരദ് പവാറുമായെങ്കിലും കൂടികാഴ്ച്ച നടത്തിയിരിത്തണം. എന്നാല്‍ സര്‍ക്കാരിന് ചര്‍ച്ച എന്നൊരു വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും ശിവസേന പറഞ്ഞു.

 ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം

 വൈദ്യുതി ബില്ലിലും വെള്ളക്കരത്തിലും 50 ശതമാനം ഇളവ്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കശ്മീരിൽ പാക്കേജ് വൈദ്യുതി ബില്ലിലും വെള്ളക്കരത്തിലും 50 ശതമാനം ഇളവ്: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കശ്മീരിൽ പാക്കേജ്

സജ്ഞയ് സിംഗിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി സര്‍ക്കാര്‍; 3 മാസത്തില്‍ 13 കേസുകള്‍സജ്ഞയ് സിംഗിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി സര്‍ക്കാര്‍; 3 മാസത്തില്‍ 13 കേസുകള്‍

English summary
Shiv Sena Slams Modi Government over the new policies of Economics, trade, and agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X