പാകിസ്താൻ ഐസിയുവിൽ, കശ്മീരിനെ നോക്കി ഇരിക്കാതെ സ്വന്തം രാജ്യത്തെ പ്രശ്നം തീർക്കൂ, ഇമ്രാനോട് ശിവസേന!
മുംബൈ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്താന് എതിരെ രൂക്ഷമായി ആഞ്ഞടിച്ച് ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. പാകിസ്താന്‍ നേരത്തെ തന്നെ ഐസിയുവിലാണെന്ന് ശിവസേന ലേഖനത്തില്‍ പരിഹസിക്കുന്നു. 'ആഭ്യന്തര കാരണങ്ങളാൽ പാകിസ്താന്‍ ഐസിയുവിൽ കിടക്കുകയാണ്.'
'കശ്മീരില്‍ ശ്രദ്ധിക്കുന്നതിന് പകരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് ആകുലനാകേണ്ടത്' എന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. കശ്മീരിലെ ഇന്ത്യയുടെ നീക്കത്തെ ചെറുക്കാന്‍ ചൈനയും പാകിസ്താനും യുഎന്നില്‍ കരുക്കള്‍ നീക്കിയത് പരാജയപ്പെട്ടതിനേയും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.

Recommended Video
അടച്ചിട്ട മുറിയില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പാകിസ്താനും സഖ്യകക്ഷികളും വെറും കൈകളോടെ മടങ്ങിപ്പോകേണ്ടി വന്നു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്ത് കളയുകയും രണ്ടായി വിഭജിക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ഒപ്പമായിരുന്നു യുഎന്‍ രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും എന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. പാകിസ്താനെ പോലൊരു രാജ്യത്തെ പിന്തുണച്ച് ചൈന അന്താരാഷ്ട്ര വേദിയില്‍ നാണം കെട്ടുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നേര്‍ക്കുളള പാകിസ്താന്റെ ഭീഷണിയെ സാമ്‌നയിലെ ലേഖനം പുച്ഛിക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ സ്വയം മുറിവേല്‍പ്പിക്കുക എന്നത് പാകിസ്താന്റെ ശീലമാണ്. ഐക്യരാഷ്ട്രസഭയിലെ ശ്രമം പരാജയപ്പെട്ടതിന് ശേഷവും പാകിസ്താന്‍ പരിഭ്രാന്തിയും നീരസവും കാട്ടുകയാണ്. അമേരിക്ക വരെ തള്ളിപ്പറഞ്ഞിട്ടും പാകിസ്താന്‍ ചൈന കൊടുക്കുന്ന ഓക്‌സിജന്റെ പുറത്തുളള ഓട്ടത്തിലാണ് എന്നും ശിവസേന മുഖപത്രത്തിലെ ലേഖനത്തില്‍ പരിഹസിക്കുന്നു.












Click it and Unblock the Notifications