ബിജെപിയുടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞു; ശിവസേന വക്താവ് സഞ്ജയ് റാവത്ത്
മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് ശിവസേന. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞതായി ശിവസേന വക്താവ് സഞ്ജയി റാവത്ത് പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി പണവും 14 മന്ത്രിമാരുടെ സ്വാധീനവും ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.
എന്നാല്‍ വികസനത്തെ പറയാന്‍ ഒരു നേതാക്കള്‍ക്കും സാധിച്ചില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.ബിജെപി വിജയത്തേക്കാളും രാഹുല്‍ ഗാന്ധിയുടെ കഴിവിനെകുറിച്ചാണ് ഗുജറാത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഗുജറാത്തില്‍ പ്രതീക്ഷിച്ച വിജയം ബിജെപിക്ക് നേടാനായില്ല. ഗുജറാത്തില്‍ ശരിക്കും വിജയിച്ചത് കോണ്ഗ്രസാണെ്. ബിജെപിക്കുള്ള മുന്നറിയിപ്പാണ് ഗുജറാത്ത് ഫലം.

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണെന്നും സഞ്ജയി റാവത്ത് അഭിപ്രായപ്പെട്ടു.എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന സമീപ കാലത്തായി ബിജെപികെതിരെ പല തവണ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്ത് വന്നിരുന്നു.
മഹാരാഷ്ട്രയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന വെല്ലു വിളിയുമായി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന യുവജനവിഭാഗം തലവനുമായി ആദിത്യ താക്കറെ രംഗത്ത് വന്നിരുുന്നു. ശിവസേന ബിജെപിയുമായി അകലുന്നതിന്റെ തെളിവുകളാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications