കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞു; ശിവസേന വക്താവ് സഞ്ജയ് റാവത്ത്

  • By Desk
Google Oneindia Malayalam News

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് ശിവസേന. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ തകര്‍ന്നടിഞ്ഞതായി ശിവസേന വക്താവ് സഞ്ജയി റാവത്ത് പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി പണവും 14 മന്ത്രിമാരുടെ സ്വാധീനവും ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

എന്നാല്‍ വികസനത്തെ പറയാന്‍ ഒരു നേതാക്കള്‍ക്കും സാധിച്ചില്ലെന്നും സ‍ഞ്ജയ് റാവത്ത് പറഞ്ഞു.ബിജെപി വിജയത്തേക്കാളും രാഹുല്‍ ഗാന്ധിയുടെ കഴിവിനെകുറിച്ചാണ് ഗുജറാത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഗുജറാത്തില്‍ പ്രതീക്ഷിച്ച വിജയം ബിജെപിക്ക് നേടാനായില്ല. ഗുജറാത്തില്‍ ശരിക്കും വിജയിച്ചത് കോ​ണ്‍ഗ്രസാണെ്. ബിജെപിക്കുള്ള മുന്നറിയിപ്പാണ് ഗുജറാത്ത് ഫലം.

sanjayraut

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണെന്നും സഞ്ജയി റാവത്ത് അഭിപ്രായപ്പെട്ടു.എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന സമീപ കാലത്തായി ബിജെപികെതിരെ പല തവണ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്ത് വന്നിരുന്നു.

മഹാരാഷ്ട്രയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന വെല്ലു വിളിയുമായി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന യുവജനവിഭാഗം തലവനുമായി ആദിത്യ താക്കറെ രംഗത്ത് വന്നിരുുന്നു. ശിവസേന ബിജെപിയുമായി അകലുന്നതിന്‍റെ തെളിവുകളാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

English summary
shiv sena spokes man sanjay raut says bjps gujarat model was broken down. bjp did not achieve the victory it expected in gujarat election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X