കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കടന്നാക്രമിച്ച് ശിവസേന, ലക്ഷ്യം ശിവസേനയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തടയുക?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍സിപി തലവന്‍ ശരദ് പവാറുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടില്‍ ശിവസേനയുടെ പ്രതികരണം പുറത്ത്. ശിവസേന അധ്യക്ഷന് ബിജെപി നല്‍കിയ വാഗ്ധാനം ശിവസേനക്ക് മുഖ്യമന്ത്രി കസേര ലഭിക്കുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ടിയാണെന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ബിജെപിയെ പാര്‍ട്ടി കടന്നാക്രമിച്ചിട്ടുള്ളത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ വിജയിക്കുന്നത് വരെ എന്തുകൊണ്ട് ബിജെപി അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് അറിഞ്ഞില്ലെന്നും സാംമ്ന കുറ്റപ്പെടുത്തുന്നു.

ഉള്ളിയുടെ വരവ് കുറഞ്ഞു: ചില്ലറ വിപണിയിലെ ഉള്ളി വില 150 ലെത്തി, എത്തുന്നത് ഗുണമേന്മയില്ലാത ഉള്ളിഉള്ളിയുടെ വരവ് കുറഞ്ഞു: ചില്ലറ വിപണിയിലെ ഉള്ളി വില 150 ലെത്തി, എത്തുന്നത് ഗുണമേന്മയില്ലാത ഉള്ളി

 പവാറിന്റെ മറുപടി

പവാറിന്റെ മറുപടി

മഹാരാഷ്ട്രയ്ക്ക് വേണ്ടി എന്താണ് പവാര്‍ ചെയ്തിട്ടുള്ളതെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം. പവാര്‍ പിന്നീട് ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. പവാര്‍ എന്താണ് ചെയ്തതെന്ന കാര്യത്തില്‍ അമിത് ഷായ്ക്കും മറ്റുള്ളവര്‍ക്കും സംശയമുണ്ടോ? മോദി ചെയ്ത കാര്യമാണ് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളത്? ഇത് മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് അമിത് ഷായും മോദിയും അഞ്ചര വര്‍ഷമെടുത്തതെന്നും സേന മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

 കൈകോര്‍ക്കാമോ എന്ന് ചോദിച്ചു

കൈകോര്‍ക്കാമോ എന്ന് ചോദിച്ചു

ഇരു പാര്‍ട്ടികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാമോ എന്ന് മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ചോദിച്ചതായി ശരദ് പവാര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു മറാത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍സിപിയ്ക്കും ബിജെപിയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയാണെങ്കില്‍ സന്തോഷപ്രദമായിരിക്കും. വികസന പ്രശ്നങ്ങള്‍ അഭിപ്രായങ്ങളെക്കുറിച്ച് ഇരവരും തമ്മില്‍ സംസാരിച്ചു. നമുക്ക് നല്ല വ്യക്തിസമവാക്യങ്ങള്‍ ഉണ്ട്. അത് മാറില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും പവാര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ദേശീയ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചു. അക്കാര്യത്തില്‍ ഞാനപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കും. എനിക്ക് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം ഇരു പാര്‍ട്ടികളുടേയും ആശയങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ഞങ്ങള്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തത്. അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 ശിവസേനയെ തടയല്‍?

ശിവസേനയെ തടയല്‍?

അവരുടെ ലക്ഷ്യം ശിവജി മഹാരാജിന്റെ ആദര്‍ശം പിന്തുടരുന്നവരെ അധികാരത്തിലെത്താന്‍ അനുവദിക്കില്ല എന്നതാണ് അവരുടെ ലക്ഷ്യം. അത് അവരുടെ ഗൂഡാലോചനയാണ്. ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാവാന്‍ അനുവദിക്കില്ല എന്ന ഗൂ‍ഡാലോചനയെന്നും ശിവസേന പറയുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ പവാറിന്റെ അനുഭവത്തിന്റെ രുചിയറിഞ്ഞെന്ന ബിജെപിയുടെ പ്രസ്താവനയെയും സാംന വിമര്‍ശിക്കുന്നു. ഇപ്പോള്‍ ദില്ലിയിലെ ദൈവങ്ങള്‍ക്കും ഇപ്പോള്‍ അതിന്റെ രുചി അറിയാന്‍ കഴിഞ്ഞുവെന്നും സാമ്ന പറഞ്ഞുവെക്കുന്നു.

 സഖ്യവും സമവാക്യവും മാറി

സഖ്യവും സമവാക്യവും മാറി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേന 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ ഇല്ലാതാക്കിയിരുന്നു. രണ്ടര വര്‍ഷത്തിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ശിവസേനയുടെ ആവശ്യമാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിട്ടു വീഴ്ചക്ക് ഇരു പാര്‍ട്ടികളും തയ്യാറായിരുന്നില്ല. അതാണ് സഖ്യം പിളരുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്.

English summary
Shiv Sena spots a conspiracy in PM Modi’s ‘offer’ to Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X