Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്റെ പണി കൃത്യമായി എടുക്കണം... ഫട്‌നാവിസിനെ ട്രോളി ശിവസേന!!

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ജോലി കൃത്യമായി ചെയ്യാന്‍ ദേവേന്ദ്ര ഫട്‌നാവിസ് തയ്യാറാവണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ഫട്‌നാവിസിനെ പരിഹസിച്ചിരിക്കുന്നത്. ഫട്‌നാവിസ് ബജറ്റ് സെഷന്‍ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ആദ്യ ബജറ്റ് സെഷനില്‍ തന്നെ തടസ്സപ്പെടുത്താനാണ് ഫട്‌നാവിസ് ശ്രമിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തി.

1

പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്‍വഹിച്ചാല്‍, ജനങ്ങളും ഓഫീസര്‍മാരും അദ്ദേഹത്തെ സമീപിക്കും. മുഖ്യമന്ത്രിയെ പോലെ തന്നെ പ്രതിപക്ഷ നേതാവിനെയും ജനങ്ങള്‍ പ്രശംസിക്കും. അപ്പോള്‍ മുഖ്യമന്ത്രിക്ക് തുല്യനായി അദ്ദേഹവും പരിഗണിക്കപ്പെടും. എന്നാല്‍ പല കാര്യങ്ങളിലും അദ്ദേഹത്തിന് പരിമിതമായ അറിവുകള്‍ മാത്രമാണ് ഉള്ളതെന്നും സാമ്‌നയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

മഹാവികാസ് അഗാഡിയിലെ നേതാക്കളുമായി അദ്ദേഹം സംസാരിക്കണം. അവരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. അതേസമയം സഖ്യലെ മൂന്ന് പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന ഫട്‌നാവിസിന്റെ ആരോപണം തള്ളിക്കളയുന്നതായും ശിവസേന പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ചടങ്ങില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫട്‌നാവിസ് എത്തിയില്ല. അദ്ദേഹം വന്നിരുന്നെങ്കില്‍ മഹാരാഷ്ട്രയുടെ നല്ലതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുമായിരുന്നുവെന്നും ശിവസേന പറഞ്ഞു.

മഹാസഖ്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. സര്‍ക്കാരിനെ അഞ്ച് വര്‍ഷത്തേക്ക് നയിക്കുകയാണ് സഖ്യത്തിലെ ഓരോ നേതാവും ചിന്തിക്കുന്നത്. പ്രതിപക്ഷത്തിന് ഇതുമായി ചേര്‍ന്ന് പോകാനാവില്ലെങ്കില്‍, ഒന്നും പറയാനില്ല. 80 മണിക്കൂര്‍ ഫട്‌നാവിസും മുഖ്യമന്ത്രിയായിരുന്നു. അന്ന് എന്‍ഫോഴ്‌സ്‌മെന്റുമായി പോലും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് പ്രതിപക്ഷത്തിരുന്ന എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവരുമായി ഒരു ചര്‍ച്ച പോലും നടത്തിയില്ലെന്നും ശിവസേന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+