ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശിവസേനയും: പ്രഖ്യാപനം താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പോര് കനക്കും!!
ദില്ലി: പശ്ചിമബംഗാളിൽ അധികാരമുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കിടെ പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ശിവസേന. തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി മത്സരിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്താണ് പ്രഖ്യാപിച്ചത്. പാർട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദവ് താക്കറിയുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും റാവത്ത് ട്വിറ്ററിലൂടെ പറഞ്ഞു.
ആറന്മുളയും തിരുവല്ലയും കോന്നിയും പിടിക്കും;പത്തനംതിട്ടയില്‍ വന്‍ തിരിച്ച് വരവ് നടത്തുമെന്ന് യുഡിഎഫ്

തിരഞ്ഞെടുപ്പിന്
ഈ വർഷം അവസാനം ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കും. നിലവിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലാവധി മെയ് 30 ന് അവസാനിക്കും. ഇതാദ്യമായാണ് സേന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഡിഎയുടെ ഭാഗമായി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് പാർട്ടി സംസ്ഥാനത്ത് അരങ്ങേറ്റം കുറിച്ചത്.

അരങ്ങേറ്റത്തിന് പാർട്ടി
ശിവസേനാ മേധാവി ഉദ്ദവ് താക്കറെയുമായുള്ള ചർച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിവസേന തീരുമാനിച്ചു. ഉടൻ തന്നെ ഞങ്ങൾ കൊൽക്കത്തയിലെത്തുമെന്നും റാവത്ത് ട്വീറ്ററിൽ കുറിച്ചു.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ശിവസേന കഴിഞ്ഞ വർഷം എൻഡിഎയുമായുള്ള സഖ്യമുപേക്ഷിച്ചത്.

പ്രചാരണം ശക്തമാക്കി
പശ്ചിമബംഗാളിൽ തൃണമൂലിൽ നിന്ന് അധികാരം പിടിക്കാനുള്ള ലക്ഷ്യവുമായി പ്രചാരണം ശക്തമാക്കി വരികയാണ് ബിജെപി. തൃണമൂലിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. ഇതിനായി ബിജെപിയുടെ ദേശീയ തലത്തിലുള്ള പല നേതാക്കളും ഇതോടെ പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലേക്ക് എത്തിയിരുന്നു. ഇതിനിടെ തൃണമൂലിൽ നിന്നുള്ള പല നേതാക്കളും ബിജെപിയിൽ ചേർന്നതും ഏറെ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ഒഴുക്ക് ബിജെപിയിലേക്ക്
തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ പത്തോളം പാർട്ടിയിലെ പ്രമുഖ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. 14 തൃണമൂൽ കൌൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു. രാഷ്ട്രീയ നേതാവും മുൻ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തൻ ശുക്ല തൃണമൂൽ വിട്ടതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല.